DCBOOKS
Malayalam News Literature Website

ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം ടി പത്മനാഭന് സമര്‍പ്പിച്ചു

സര്‍ഗ്ഗാത്മകതയുടെ അനശ്വരമായ സാഹിത്യലോകം മലയാളിക്ക് സമ്മാനിച്ച മഹാകവി ഒ.എന്‍.വി കുറുപ്പിന്റെ ജന്മവാര്‍ഷികദിനം ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ വച്ച് നടന്ന ചടങ്ങിൽ  സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം  മലയാളകഥയുടെ രാജശില്പിയായ ടി പത്മനാഭന് സമര്‍പ്പിച്ചു.

2021, 2022 വര്‍ഷങ്ങളിലെ ഒഎന്‍വി യുവസാഹിത്യ പുരസ്‌കാരങ്ങള്‍ ഇതേ ചടങ്ങില്‍ അരുണ്‍ കുമാര്‍ അന്നൂര്‍, അമൃതദിനേശ് എന്നിവര്‍ക്ക് സമര്‍പ്പിച്ചു. അപര്‍ണ്ണ രാജീവ്, കരമന ഹരി, അടൂര്‍ ഗോപാലകൃഷ്ണന്‍, ഡോ എം എം. ബഷീര്‍, പ്രഭാാവര്‍മ്മ, ജി.രാജ്‌മോഹന്‍, റോസ് മേരി തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒഎന്‍വി ഗാനങ്ങള്‍ കോര്‍ത്തിണക്കിയ നൃത്തശില്പം,ഉണ്ണിമേനോന്‍ നയിക്കുന്ന ഒഎന്‍വി ഗാനസന്ധ്യ എന്നിവയും ചടങ്ങിന് മാറ്റ് കൂട്ടി.

 

Comments are closed.