DCBOOKS
Malayalam News Literature Website

നിസ്സാര ഭ്രാന്തൊന്നും പോര ഇങ്ങനൊക്കെ ചിന്തിക്കാന്‍!

എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവൽ ‘ആഗസ്റ്റ് 17’ ന് ഹരികൃഷ്ണന്‍ രവീന്ദ്രന്‍ എഴുതിയ വായനാനുഭവം

യഥാർത്ഥത്തിൽ നടന്നെന്ന് സ്ഥാപിക്കപ്പെട്ട സംഭവം, അങ്ങനെയല്ല മറ്റൊരു തരത്തിൽ ആയിരുന്നെങ്കിലോ എന്ന ചിന്ത തന്നെ ആ സംഭവത്തിന് ശേഷമുള്ള ലോകത്തെ തന്നെ അടിമുടി മാറ്റുക വഴി പുതു ചരിത്രം തന്നെ ആയി മാറിയേനെ അയഥാർത്ഥ്യങ്ങളാൽ മൂടപ്പെട്ട യഥാർത്ഥ ചരിത്രം.

പുരാണേതിഹാസങ്ങളിൽ നാം കേട്ട കഥകളിലെ നായകർ വില്ലന്മാരും വില്ലന്മാർ നായകരുമാകുന്ന കാഴ്ച്ച പലപ്പോഴും കണ്ടതാണ്. സ്വതന്ത്ര ഭാരതത്തിന് മുമ്പുള്ള ചരിത്രവും കാലമവശേഷിപ്പിച്ച തെളിവുകളെന്ന പേരിലുള്ള ലിഖിതവും അലിഖിതവുമായ രേഖകളിലൂടെ ചരിത്രകാരന്മാരെന്ന ഒരു കൂട്ടം മനുഷ്യരുടെ പ്രയത്നഫലമായി രൂപപ്പെട്ട ആഖ്യാനരൂപികളിലൂടെയാണ്. അതിൽ തന്നെ ഇതല്ല അതാണ് ശരിക്കും നടന്നതെന്നോ, അയാളല്ല ഇയാളാണ് ശരിക്കും ആ സംഭവത്തിന് കാരണമെന്നോ വാദിക്കുവാനോ സ്ഥാപിക്കുവാനോ ചരിത്രവിദ്യാർത്ഥികളോ സാധാരണ ജനങ്ങളോ വളരെയധികമോ അല്ലാതെയോ തർക്കികാറില്ല, യഥാർത്ഥത്തിൽ നടന്നത് മറ്റൊരു തരത്തിൽ ആണെങ്കിൽ Textകൂടി..അയഥാർത്ഥ്യങ്ങളിൽ ഒതുങ്ങുവാൻ ഇഷ്ടപ്പെടുന്ന ബഹു ഭൂരിപക്ഷം ജനങ്ങളൾക്കും ചരിത്രം എങ്ങനെയായാലെന്ത് വർത്തമാനം പറഞ്ഞ് പറഞ്ഞ് വർത്തമാനകാലം മാത്രം എങ്ങനെങ്കിലും കടന്ന് പോകുക എന്ന് മാത്രമിരിക്കേ…എഴുത്തുക്കാർ പക്ഷെ അപൂർവ്വമായെങ്കിലും വിഭ്രാന്തിയിലേക്ക് നയിക്കുന്ന ഭാവനയുടെയും അതിന് കാരണമായ ഉൾവിളികളുടെയും ഫലമായി ചിലപ്പോൾ ചരിത്രം ഇങ്ങനെയായിരുന്നെങ്കിലെന്ന് ചിന്തിച്ച് കൂട്ടി മഷി നിറച്ച പേനയാകുന്ന ആയുധവുമെടുത്ത് കടലാസുകളിൽ യാഥാർഥ്യങ്ങളെ ഒരു മൂലയിലേക്ക് മാറ്റി വച്ച് ഭാവനകളുടെ കെട്ട് അയിച്ച് വിടുമ്പോ, വാക്കുകൾ പുതു ചരിത്രങ്ങൾ സൃഷ്ടിക്കുന്നു.

എസ് ഹരീഷ് തന്റെ ഏറ്റവും പുതിയ നോവലായ ആഗസ്റ്റ് 17ൽ പറയുന്നതും അങ്ങനല്ല ഇങ്ങനായിരുന്നെങ്കിലോ എന്ന ചോദ്യശരത്തിന്റെ ബാക്കി പത്രമായ ഒരു പുതിയ ചരിത്രമാണ്. 1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ നമ്മുടെ നാടായ തിരുവിതാംകൂർ സ്വതന്ത്ര രാജ്യമായി തന്നെ നിലനിന്നിരുന്നെങ്കിൽ എന്തായേനെയെന്ന എന്ന സമസ്യക്കുള്ള അനേഷ്വണവും കണ്ടെത്തലുകളുമാണ് ഈ നോവൽ പറയുന്നത്. 70- 80 വർഷങ്ങൾക്ക് മുന്നേയുണ്ടായിരുന്ന രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകന്മാരും എഴുത്തുകാരുമെല്ലാം കഥാപാത്രങ്ങളായി വരുമ്പോ അവരൊക്കെ ബോധപൂർവ്വമോ സ്വപ്നേപിയോ ചിന്തിക്കാത്ത പുതു വേഷങ്ങളിൽ അരങ്ങിൽ വരുന്നു,ചരിത്രത്തിലെ പുതിയ താളുകൾ തീർക്കുന്നു.

വൈക്കം മുഹമ്മദ് ബഷീർ എന്ന കാലാതീതനായ എഴുത്തുകാരനെ മറ്റൊരു രൂപത്തിൽ മറ്റൊരു ഭാവത്തിൽ നോവലിൽ ആദ്യാവസാനം നിറഞ്ഞ് നിൽക്കുന്നു..കഥാകാരനെന്നതിനുപരി ബഷീർ എന്ന രാഷ്ട്രീയ പ്രവർത്തകനെയും ഗുസ്തികാരനെയും സർവ്വോപരി തന്റെ വാക്കുകൾ തീർക്കുന്ന കഥകളിലൂടെ ഭ്രാന്തിന്റെ ലോകത്തേക്ക് സഞ്ചരിക്കുന്ന ബഷീറെന്ന പച്ചയായ മനുഷ്യനെ കാണുന്ന കാഴ്ച്ച..കഥ പറഞ്ഞ് പോകുന്ന നായകൻ അവന്റെ യഥാർത്ഥ ഉദ്യമത്തിൽ നിന്നു തന്നെ മാറി എഴുത്തുകാരനും പിടി കൊടുക്കാതെ അവൻ പെട്ടുപോയ പുതു ചരിത്രത്തിൽ നിന്ന് രക്ഷപ്പെടുവാനാകാതെ അവിടെ തന്നെ തടങ്കലിലാകപ്പെടുന്ന അവസ്ഥ, സാഹിത്യത്തിൽ അത്യപൂർവ്വമായി മാത്രം ലഭിക്കുന്ന മായികാനുഭൂതി വായനക്കാരനും ലഭിക്കുന്നു..ബഷീർ മാത്രമല്ല അക്കാമ്മ ചെറിയാനും,സർ സി പിയും തുടങ്ങി ആ കാലത്ത് നിറഞ്ഞ് നിന്ന യഥാർത്ഥ മനുഷ്യർ മറ്റൊരു തരത്തിൽ അവതരിക്കുമ്പോ,തിരുവിതാംകൂർ സ്വതന്ത്ര തിരുവിതാംകൂർ ആയി മാറുമ്പോൾ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ എഴുത്തുകാരന്റെ ഭാവനയുടെ,സ്വാതന്ത്രത്തിന്റെ പരിധിയിൽ നിൽക്കുന്ന കാര്യങ്ങൾ ആണെന്നിരിക്കേ ആനുകാലിക ഭാരതത്തിലെ നിത്യേനയുള്ള അവസ്ഥാന്തരങ്ങളിൽ അവയെല്ലാം തന്നെ ഒളിഞ്ഞും തെളിഞ്ഞും ഇന്നും നില നിൽക്കുന്നു,എന്നും നിലനിൽക്കുകയും ചെയ്യും…രാഷ്ട്രീയ മുതലെടുപ്പിന് എന്നെന്നും ഉത്തമ വളം ജാതിയും, അന്തമായ അജ്ഞാത അനാവശ്യമായ ധ്രൂവീകരണവും തന്നെയായി തുടരും…ആഗസ്റ്റ് 17 എന്ന ഈ അപൂർവ്വ നോവൽ ആഖ്യാനപരമായും അവതരണപരമായും വ്യത്യസ്തവും പുതുമയുള്ളതുമാണ്..തീർച്ചയായും മികച്ചൊരു വായനനാനുഭവം ഈ നോവൽ സമ്മാനിക്കും…നിസ്സാര ഭ്രാന്തൊന്നും പോരാ ഇങ്ങനൊക്കെ ചിന്തിക്കാനും അതിനേക്കാളുപരി എഴുതി ഫലിപ്പിക്കുവാനും…..!!!

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.