DCBOOKS
Malayalam News Literature Website

ബംഗാളി അഭിനേത്രി സുപ്രിയ ദേവി അന്തരിച്ചു

പ്രശസ്ത ബംഗാളി അഭിനേത്രി സുപ്രിയ ദേവി (85) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.ബംഗാളി സിനിമ മേഖലയെ തന്നെ അടക്കി വാണിരുന്ന നടിയായിരുന്നു സുപ്രിയ ദേവി. ചിലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് 2014 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

1933 ന് ജനുവരി എട്ടിനായിരുന്നു ജനനം.പിതാവ് ഗോപാല്‍ചന്ദ്ര ബാനര്‍ജി നാടക നടനായിരുന്നു.പ്രശസ്ത നടനായ ഉത്തംകുമാറിന്റെ നായികയായാണ് സുപ്രിയ ദേവി ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.ഏകദേശം 45 ഓളം ബംഗാളി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.. ചൗരിംഗീ,ബാഗ് ബാന്ദി ഖേല തുടങ്ങിയവയാണ് പ്രശസ്ത ചിത്രങ്ങള്‍

Comments are closed.