DCBOOKS
Malayalam News Literature Website

പ്രതാപന്റെ ‘ബാര്‍മാന്‍’; പുസ്തകപ്രകാശനം ഇന്ന്

പ്രതാപന്റെ ഏറ്റവും പുതിയ പുസ്തകം ‘ബാര്‍മാന്‍‘  പ്രകാശനം ഇന്ന് (10 ആഗസ്റ്റ് 2022). തിരുവനന്തപുരം പ്രസ് ക്ലബിലെ ടി എൻ ജി ഹാളിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി എന്‍ വാസവന്‍ പുസ്തകം പ്രകാശനം ചെയ്യും. ഡോക്ടർ ബിജു രമേശ്‌, ബി മുരളി, അരിസ്റ്റോ സുരേഷ്, പ്രദീപ് പനങ്ങാട്, എ വി ശ്രീകുമാർ എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുക്കും. ഡി സി ബുക്‌സാണ് പ്രസാധകര്‍.

ബാറിലെ അര്‍ദ്ധാന്ധ കാരത്തില്‍ നിഴലുകളെപ്പോലെ നമ്മെ സമീപി ക്കുകയും സേവനം നല്‍കുകയും ചെയ്യുന്ന ബാര്‍മാന്റെയും വെയിറ്ററുടെയും പിന്നില്‍ സജീവവും സങ്കീര്‍ണ്ണവുമായ മനുഷ്യജീവിത യാഥാര്‍ത്ഥ്യങ്ങള്‍ സ്പന്ദിക്കുന്നുണ്ട്. പ്രതാപന്റെ ബാര്‍മാന്‍ ആ ലോകത്തിലേക്കും ഇവിടെ അധ്വാനിക്കുന്ന ജീവിതങ്ങളിലേക്കുമുള്ള മലയാളത്തിലാദ്യത്തെ നോവല്‍ കാല്‍വയ്പാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.