DCBOOKS
Malayalam News Literature Website

‘മലയാളിബാല്യത്തിന്റെ മനംനിറച്ച കഥകള്‍’ : കൊച്ചുകൂട്ടുകാരെ പോലും വായനയുടെ ലോകത്തേക്ക് ആനയിക്കുന്ന പുസ്തകങ്ങള്‍: എസ് ഹരികിഷോര്‍ ഐഎഎസ്

ഡി സി ബുക്സിന്റെ ഏറ്റവും പുതിയ പ്രീ പബ്ലിക്കേഷന്‍ പുസ്തകം ‘മലയാളിബാല്യത്തിന്റെ മനംനിറച്ച കഥകള്‍’ കൊച്ചുകൂട്ടുകാരെ പോലും വായനയുടെ ലോകത്തേക്ക് ആനയിക്കുന്ന മികച്ച ഒരു കഥാസഞ്ചയമാണെന്ന് എസ് ഹരികിഷോര്‍ ഐഎഎസ്. മികച്ച ആഖ്യാനരീതി വായനയെ പ്രോത്സാഹിപ്പിക്കാനും വായനയോട് ഇഷ്ടം തോന്നാനും സഹായിക്കുമെന്നും
അദ്ദേഹം പറഞ്ഞു.

സര്‍ക്കസും പോരാട്ടവും പോലെയുള്ള പുസ്തകങ്ങള്‍ മനുഷ്യജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും വിഷമതകളെക്കുറിച്ചും ചെറിയ കുട്ടികള്‍ക്ക്
മനസ്സിലാകുന്ന വിധത്തില്‍ ലളിതമായി പറഞ്ഞുപോകുന്നുണ്ട്. ഈ പുസ്തകങ്ങള്‍ കുട്ടികളിലേക്ക് സാമൂഹികമായ വിദ്യാഭ്യാസം (Social Education) പകര്‍ന്നുകൊടുക്കുന്നുണ്ട്. മനുഷ്യത്വത്തിന്റെ നന്മകളിലേക്കും ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കും കുട്ടികളെ കൂട്ടിക്കൊണ്ടുവരാന്‍ ഈ പുസ്തകങ്ങള്‍ക്ക് സാധിക്കുമെന്നും ഹരി കിഷോര്‍. പുരാണകഥകള്‍ കൂടുതല്‍ ലളിതമായി കൊച്ചുകൂട്ടുകാര്‍ക്ക് പോലും മനസ്സിലാകുന്ന വിധത്തില്‍ എഴുതുമ്പോള്‍ അത് പുരാണങ്ങളെയും ഇതിഹാസങ്ങളെയും കുറിച്ച് കൂടുതല്‍ അറിയാന്‍ കുട്ടികളില്‍ ജിജ്ഞാസ ജനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡി സി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രീ പബ്ലിക്കേഷന്‍ പുസ്തകം  ‘മലയാളിബാല്യത്തിന്റെ മനംനിറച്ച കഥകള്‍’  എങ്ങനെയൊക്കെ പ്രീബുക്ക് ചെയ്യാം

  • ഒറ്റത്തവണ 2499 രൂപ ഒന്നിച്ച് അടയ്ക്കുമ്പോള്‍ 1000 DC REWARDS POINTS ലഭിക്കുന്നതാണ്.
  • തവണവ്യവസ്ഥയില്‍ (1000+1499) 30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം.
  • (1000+1000+599) എന്നീ തവണകളായും അടയ്ക്കാം

ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 9946 109449, ഓണ്‍ലൈനില്‍:https://dcbookstore.com/books/malayali-balyathinte-manamniracha-kathakal കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം.  ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്ക്  ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക

ഓണ്‍ലൈന്‍ ബുക്കിങ്ങിന് ക്ലിക്ക് ചെയ്യൂ

Comments are closed.