DCBOOKS
Malayalam News Literature Website

ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേള; ഓഫീസ് ഉദ്ഘാടനം ചെയ്തു

ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയുടെ ഓഫീസിന്റെ  ഉദ്ഘാടനം  സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ നിർവ്വഹിച്ചു. ബുക്ക് ഫെസ്റ്റ് കൺവീനർ ശബനി വാസുദേവ്, സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, കലാവിഭാഗം സെക്രട്ടറി ശ്രീജിത്ഫറൂക്ക്, മുൻ സമാജം സെക്രട്ടറി വീരമണി കൃഷ്ണൻ തുടങ്ങിയവരും മറ്റു ബുക്ക്ഫെസ്റ്റ് കമ്മറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

നവംബര്‍ 10 മുതല്‍ 20 വരെയാണ് ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. വിവിധ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങള്‍ പുസ്തകമേളയില്‍ പ്രദര്‍ശനത്തിനെത്തും. പുസ്തകമേളയോട് അനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങളില്‍ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കുചേരുന്നു. കൂടാതെ നിരവധി കലാപരിപാടികളും വിവിധ ദിനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

Comments are closed.