DCBOOKS
Malayalam News Literature Website

എക്കാലത്തെയും മികച്ച 10 ഇന്ത്യന്‍ സിനിമകളുടെ പട്ടിക പ്രഖ്യാപിച്ചു; എലിപ്പത്തായവും പഥേര്‍ പാഞ്ചാലിയും പട്ടികയില്‍

എക്കാലത്തെയും മികച്ച പത്ത് ഇന്ത്യൻ സിനിമകളുടെ പട്ടിക പുറത്തിറക്കി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (International Federation of Film Critics) അഥവാ ഫിപ്രസ്കി (IPRESCI). സത്യജിത് റേയുടെ പഥേർ പാഞ്ചാലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.  മലയാളത്തില്‍ നിന്ന് അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായവും (നാലാം സ്ഥാനം) പട്ടികയില്‍ ഇടംനേടി. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്‌സിന്റെ ഇന്ത്യ ചാപ്റ്റര്‍ നടത്തിയ വോട്ടെടുപ്പിലൂടെയായിരുന്നു മികച്ച ചിത്രത്തെ തെരഞ്ഞെടുത്തത്.  ഇന്ത്യയിലെ മുപ്പത് അംഗങ്ങൾക്കിടയിൽ നടത്തിയ രഹസ്യ വോട്ടെടുപ്പിലൂടെയാണ് ഈ പത്ത് സിനിമകൾ കണ്ടെത്തിയത്. അഞ്ച് ഹിന്ദി സിനിമകളും മൂന്ന് ബംഗാളി സിനിമകളും മലയാളം, കന്നഡ ഭാഷകളിൽ നിന്ന് ഓരോ സിനിമകളും വീതമാണ് പട്ടികയിൽ ഇടം നേടിയത്.

‘മേഘേ ധാക്ക താര’ എന്ന ബം​ഗാളി ചിത്രമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.  ‘ഭുവൻ ഷോം’ മൂന്നാമതും, അടൂർ ഗോപാലകൃഷ്ണന്റെ ‘എലിപ്പത്തായം’ നാലാം സ്ഥാനത്തുമാണ്.  കന്ന‍ഡ ചിത്രം ‘ഘടശ്രദ്ധ’യാണ് അഞ്ചാം സ്ഥാനത്ത്. ഹിന്ദി സിനിമ ‘ഗരം ഹവ’യാണ് പട്ടികയിൽ ആറാം സ്ഥാനത്തുള്ളത്. സത്യജിത് റേയുടെ  ‘ചാരുലത’ ഏഴാം സ്ഥാനത്തും ശ്യാം ബെനഗൽ സംവിധാനം ചെയ്ത ‘അങ്കുർ’  എട്ടാം സ്ഥാനത്തുമാണ്. ഗുരു ദത്തിന്റെ ‘പ്യാസ’ എന്ന ​ഹിന്ദി സിനിമയാണ് പട്ടകയിൽ ഒൻപതാം സ്ഥാനത്ത്. 1975-ൽ പുറത്തിറങ്ങിയ’ ഷോലെ’  എക്കാലത്തെയും മികച്ച പത്താമത്തെ ഇന്ത്യൻ സിനിമയായും ഫിപ്രസ്കി തിരഞ്ഞെടുത്തു.

 

 

Comments are closed.