DCBOOKS
Malayalam News Literature Website

അനുശ്രീ നായികയാകുന്ന ‘ഓട്ടര്‍ഷ’; ട്രെയിലര്‍

അനുശ്രീ നായികയായി എത്തുന്ന ഓട്ടര്‍ഷയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാലാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ഓട്ടര്‍ഷയുടെ ട്രെയിലര്‍ റിലീസ് ചെയ്തത്.

ജെയിസ് ആന്റ് ആലീസ് എന്ന ചിത്രത്തിന് ശേഷം സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടര്‍ഷ. സാധാരണക്കാരായ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെക്കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും ഏറെ ലളിതമായി അവതരിപ്പിക്കുന്ന കഥയാണ് ഓട്ടര്‍ഷയുടേത്. അവര്‍ക്കിടയിലേക്ക് ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിക്കേണ്ടി വന്ന യുവതിയായാണ് അനുശ്രീ കടന്നുവരുന്നത്. ജയരാജ് മിത്രയാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശരത് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. നവംബര്‍ 23ന് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യും.

Comments are closed.