DCBOOKS
Malayalam News Literature Website

അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

മുംബൈ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നടന്‍ അനുപം ഖേര്‍ രാജിവെച്ചു. യുഎസില്‍ നടക്കുന്ന ഒരു ടിവി ഷോയുടെ ഭാഗമായി ആറു മാസത്തോളം പൂര്‍ണ്ണമായി മാറിനില്‍ക്കേണ്ടതിനാലാണ് ഒഴിയുന്നതെന്ന് അദ്ദേഹത്തിന്റെ രാജിക്കത്തില്‍ പറയുന്നു. വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോറിന് രാജിക്കത്തിന്റെ പകര്‍പ്പ് അയച്ചതായി അദ്ദേഹം പറഞ്ഞു.

നടന്‍ ഗജേന്ദ്ര ചൗഹാന് പകരക്കാരനായാണ് അനുപം ഖേര്‍ ഫിലിം ഇന്‍സ്റ്റിറ്റിറ്റ്യൂട്ടിന്റെ  സാരഥ്യം ഏറ്റെടുക്കുന്നത്. മഹാഭാരതം പരമ്പരയില്‍ യുധിഷ്ഠിരനായി വേഷമിട്ട ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാക്കി നിയമിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2017 മാര്‍ച്ചിലാണ് ഗജേന്ദ്രചൗഹാനെ മാറ്റി പകരം അനുപം ഖേറിനെ നിയമിച്ചത്.

Comments are closed.