DCBOOKS
Malayalam News Literature Website

നടി സ്വാതി റെഡ്ഡി വിവാഹിതയായി

സുബ്രഹ്മണ്യപുരം, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ തമിഴ്‌നടി സ്വാതി റെഡ്ഡി വിവാഹിതയായി. മലയാളിയും കൊച്ചി സ്വദേശിയുമായ വികാസ് ആണ് വരന്‍. ജക്കാര്‍ത്തയില്‍ പൈലറ്റ് ആയി ജോലി ചെയ്യുന്ന വികാസും സ്വാതിയും ദീര്‍ഘനാളുകളായി പ്രണയത്തിലായിരുന്നു.

ഓഗസ്റ്റ് 30ന് ഹൈദരാബാദില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍. സെപ്റ്റംബര്‍ രണ്ടിന് കൊച്ചിയില്‍ വെച്ച് മലയാള സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി വിരുന്നും ഒരുക്കിയിട്ടുണ്ട്.

2005-ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി റെഡ്ഡി അരങ്ങേറ്റം കുറിച്ചത്. ശശികുമാര്‍ സംവിധാനം ചെയ്ത സുബ്രഹ്മണ്യപുരം സ്വാതിയെ പ്രേക്ഷകരുടെ പ്രിയതാരമാക്കി മാറ്റി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേനിലൂടെയാണ് സ്വാതി മലയാളത്തിലെത്തുന്നത്.  നോര്‍ത്ത് 24 കാതം, മോസയിലെ കുതിരമീനൂകള്‍, ആട് ഒരു ഭീകരജീവിയാണ്, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളിലും സ്വാതി റെഡ്ഡി അഭിനയിച്ചിട്ടുണ്ട്.

Comments are closed.