DCBOOKS
Malayalam News Literature Website

സേലത്ത് ബസുകള്‍ കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് മരണം

ചെന്നൈ: ബംഗലൂരുവില്‍ നിന്നും തിരുവല്ലയിലേക്ക് പോയ സ്വകാര്യ ബസ് സേലത്ത് അപകടത്തില്‍പ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. ഇതില്‍  ആറ് പേര്‍ മലയാളികളാണ്. സേലം സംസ്ഥാനപാതയില്‍ മാമാങ്കത്തിനടുത്ത് പുലര്‍ച്ചെ 1.45ഓടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ 37 പേരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്.

ബംഗലൂരുവില്‍ നിന്നും തിരുവല്ലയിലേക്ക് പോയ സ്വകാര്യ ബസില്‍ സേലത്തു നിന്നും കൃഷ്ണഗിരിയിലേക്കു പോയ ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു. അപകടം നടന്നയുടന്‍ ജില്ലാ കളക്ടര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Comments are closed.