DCBOOKS
Malayalam News Literature Website

‘ആണും പെണ്ണും’ ട്രെയിലറെത്തി

ആഷിക് അബു, വേണു, ജയ് കെ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ‘ആണും പെണ്ണും’ എന്ന ആന്തോളജി ചിത്രത്തിന്‍റെ ട്രെയ്ലർ പുറത്ത്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്ലർ പുറത്തുവിട്ടത്.

മൂന്നു കഥകളെ ആസ്പദമാക്കി മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ആണും പെണ്ണും. ആഷിഖ് അബു, വേണു, ജയ് കെ. എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. ഉണ്ണി ആറിന്റെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, ദർശന, നെടുമുടി വേണു കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാർച്ച് 26ന് ഈ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും.

Comments are closed.