DCBOOKS
Malayalam News Literature Website

വിനോദ് കൃഷ്ണയുടെ ‘9mm ബെരേറ്റ’ ; പുസ്തകചർച്ച സംഘടിപ്പിച്ചു

വിനോദ് കൃഷ്ണയുടെ ‘9 mm ബെരേറ്റ’ എന്ന നോവലിനെ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു  പി.എൻ ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തി.  പുരോഗമന കലാ സാഹിത്യ സംഘം  KDR – PG വായനക്കൂട്ടം ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ചർച്ച സംഘടിപ്പിച്ചത്.

ഗാന്ധിവധക്കേസ് പശ്ചാത്തലത്തിൽ ഒരു രാഷ്ട്രീയ നോവലാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘9 mm ബെരേറ്റ’. ചരിത്രത്തിന്റെ പഴുതുകളിൽ ഫിക്ഷൻ നിറയ്ക്കുന്ന പ്രതിഭാസമാണ് ഈ കൃതിയുടെ കാതൽ. സ്വതന്ത്രഭാരതത്തിലെ ആദ്യ ഭീകരവാദികളുടെ ജീവിതവും രാഷ്ട്രീയവും പുതിയ കാലവുമായി കൂട്ടിവായിക്കുന്ന നോവൽ. കാലാതീതമായ ചരിത്രസ്മരണകളിലൂടെയും പ്രണയത്തിലൂടെയും സാംസ്കാരിക പ്രതീകങ്ങളിലൂടെയും സഞ്ചരിക്കുന്ന ഉദ്വേഗഭരിതമായ ആഖ്യാനം. സാമൂഹ്യ സ്മൃതിപഥം പേറുന്ന പുസ്തകം.

Comments are closed.