DCBOOKS
Malayalam News Literature Website

ഇന്ന് ദേശീയ ബാലികാദിനം

പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും അവര്‍ക്ക് പുതിയ അവസരങ്ങള്‍ ഒരുക്കുന്നതിനുമായി എല്ലാ വര്‍ഷവും ജനുവരി 24 ബാലികാദിനമായി കൊണ്ടാടുന്നു. ലിംഗപരമായ അസമത്വം, വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലുമുള്ള അവഗണന, പോഷകാഹാരക്കുറവ്, സുരക്ഷിതത്വമില്ലായ്മ, ബാലിക വിവാഹം തുടങ്ങി ഒട്ടേറെ മേഖലകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയും പരിഹാരം കാണുകയും ചെയ്യുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമാക്കുന്നത്.

യു.പി.എ. (United Progressive Alliance) സര്‍ക്കാര്‍ 2009 മുതലാണ് ബാലികാ ദിനാചരണത്തിന് തുടക്കം കുറിച്ചത്. 1966-ല്‍ ഇന്ദിരാഗാന്ധി ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചുമതലയേറ്റ ജനുവരി 24 ആണ് ഈ ദിനാചരണത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്.

Comments are closed.