DCBOOKS
Malayalam News Literature Website

പി.കെ പാറക്കടവിന്റെ കഥകൾ വീണ്ടും അറബിയിൽ

പി.കെ പാറക്കടവിന്റെ കഥകള്‍ വീണ്ടും അറബിയില്‍. ലബ്‌നാനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍ അഖ്ബാര്‍ പത്രത്തിലാണ് പി.കെ.പാറക്കടവിന്റെ കഥകളുടെ അറബി വിവര്‍ത്തനം പ്രസിദ്ധീകരിച്ചത്. മഅദിന്‍ അക്കാദമി ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി മുഹമ്മദ് റാഫിഹ് ആണ് കഥകള്‍ അറബിയിലേക്ക് മൊഴിമാറ്റിയത്.

പ്രശസ്ത ഫലസ്തീനിയന്‍ കവി നജ് വാന്‍ ദര്‍വീഷ് കള്‍ച്ചറല്‍ എഡിറ്ററായ അല്‍ അറബി അല്‍ജദീദിലും പാറക്കടവിന്റെ കഥകള്‍ വിവര്‍ത്തനം ചെയ്ത് വന്നിട്ടുണ്ട്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പി.കെ.പാറക്കടവിന്റെ തിരഞ്ഞെടുത്ത കഥകളില്‍ നിന്നാണിവ പരിഭാഷപ്പെടുത്തിയത്.

പി.കെ. പാറക്കടവിന്റെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.