DCBOOKS
Malayalam News Literature Website

സി.പി.സി അവാഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടി ഐശ്വര്യ ലക്ഷ്മി, നടന്‍ ജോജു ജോര്‍ജ്ജ്

കോഴിക്കോട്; സിനിമാ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബ്ബ് സംഘടിപ്പിക്കുന്ന സി.പി.സി അവാഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി ഐശ്വര്യ ലക്ഷ്മിയും നടനായി ജോജു ജോര്‍ജും തെരഞ്ഞെടുക്കപ്പെട്ടു. വരത്തനിലെ ഐശ്വര്യയുടെ അഭിനയമാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയത്.ജോസഫ് എന്ന ചിത്രത്തിലെ പ്രകടനമാണ് ജോജുവിന് പുരസ്‌കാരം നേടിക്കൊടുത്തത്.

മികച്ച സിനിമയായി തെരഞ്ഞെടുത്തത് സുഡാനി ഫ്രം നൈജീരിയയാണ്. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ഈ.മ.യൗ എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശേരി നേടി. സ്‌പെഷ്യല്‍ ഓണററി പുരസ്‌കാരം ത്യാഗരാജന്‍ മാസ്റ്റര്‍ക്ക് സമ്മാനിക്കും.

മറ്റ് അവാര്‍ഡുകള്‍ ; സ്വാഭാവ നടന്‍- വിനായകന്‍ (ഈ.മ. യൗ, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍) മികച്ച സ്വാഭാവ നടി- സാവിത്രി ശ്രീധരന്‍(സുഡാനി ഫ്രം നൈജീരിയ)പൗളി വത്സന്‍(ഈ.മ. യൗ) മികച്ച തിരക്കഥ- സക്കരിയ മൊഹമ്മദ്, മുഹ്‌സിന്‍ പരാരി(സുഡാനി ഫ്രം നൈജീരിയ) മികച്ച ഛായാഗ്രാഹകന്‍- ഷൈജു ഖാലിദ് ,മികച്ച എഡിറ്റര്‍ – നൗഫല്‍ അബ്ദുള്ള

പ്രേക്ഷകരില്‍ നിന്നുള്ള വോട്ടുകള്‍ വഴിയാണ് അവാര്‍ഡ് നിര്‍ണ്ണയം. ഫെബ്രുവരി 17ന് കൊച്ചി ഐഎംഎ ഹാളിലാണ് അവാര്‍ഡ് ദാനം.

 

 

Comments are closed.