DCBOOKS
Malayalam News Literature Website
Rush Hour 2

ബഷീര്‍, എസ് കെ പൊറ്റെക്കാട്ട്, പി പത്മരാജന്‍; പ്രിയ എഴുത്തുകാരുടെ സമ്പൂര്‍ണകൃതികള്‍ 20% വിലക്കുറവില്‍ സ്വന്തമാക്കാം; ഈ അവസരം രണ്ട് ദിവസം കൂടി മാത്രം

പ്രിയവായനക്കാര്‍ക്കായി അത്യാകര്‍ഷകമായ മറ്റൊരു ആനുകൂല്യവുമായി ഡിസി ബുക്‌സ്. മലയാളികളുടെ വായനകളില്‍ കാലാതീതമായി നിലകൊള്ളുന്ന വൈക്കം മുഹമ്മദ് ബഷീര്‍, എസ് കെ പൊറ്റെക്കാട്ട്, പി പത്മരാജന്‍ എന്നിവരുടെ സമ്പൂര്‍ണകൃതികള്‍ 20% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് വായനക്കാരെ തേടിയെത്തിയിരിക്കുന്നത്, ഓര്‍ക്കുക, ഈ അവസരം ഇനി രണ്ട് ദിവസം കൂടി മാത്രം.  വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബഷീര്‍ സമ്പൂര്‍ണകൃതികള്‍’, എസ് കെ പൊറ്റെക്കാട്ടിന്റെ ‘എസ് കെ പൊറ്റെക്കാട്ടിന്റെ കഥകള്‍ സമ്പൂര്‍ണ്ണം’, പി പത്മരാജന്റെ ‘പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണം’ എന്നീ കൃതികളാണ് 20% വിലക്കുറവില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ വ്യാഴാഴ്ച(17 സെപ്തംബര്‍ 2020) വരെ മാത്രമാകും ആനുകൂല്യം ലഭ്യമാകുക.

ബഷീര്‍ സമ്പൂര്‍ണകൃതികള്‍ നവോത്ഥാന കാലഘട്ടത്തില്‍ മനുഷ്യാനുഭവങ്ങളെ ഏറ്റവും സത്യസന്ധമായി പ്രതിഫലിപ്പിച്ച ഒരു കഥാകാരന്റെ ചോരയും നീരുമുള്ള രചനകള്‍.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

എസ് കെ പൊറ്റെക്കാട്ടിന്റെ കഥകള്‍ സമ്പൂര്‍ണ്ണം ബഹുസ്വരതയുടെ ആഖ്യാനങ്ങളാണ് പൊറ്റെക്കാട്ടിന്റെ കൃതികൾ. ലോകകാഴ്ചയുടെ കാണാപ്പുറങ്ങളിലെ എഴുത്തിന്റെ മായാജാലമാണ് എസ്‌കെയുടെ ഓരോ വരികളിലും കാണാനാവുക.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണം പ്രണയത്തിന്റെയും രതിയുടെയും കലാവിഷ്‌ക്കാരങ്ങളിലൂടെ തന്റെ ഗന്ധര്‍വ്വസാന്നിദ്ധ്യമറിയിച്ച പി പത്മരാജന്റെ
അനശ്വരമായ കൃതികളുടെ സമാഹാരമാണ് പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം (രണ്ട് വാല്യങ്ങള്‍) 

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

Comments are closed.