DCBOOKS
Malayalam News Literature Website

അങ്കിള്‍ പൈയുടെ ജന്മവാര്‍ഷികദിനം; സ്‌റ്റോറി ടെല്ലിംഗ് സെഷന്‍ ഇന്ന്

അമര്‍ചിത്രകഥയുടെ സ്രഷ്ടാവും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ അനന്ത് പൈയുടെ
ജന്മവാര്‍ഷികദിനമാണ് സെപ്തംബര്‍ 17.  പൈയുടെ ജന്മവാര്‍ഷികദിനാഘേഷങ്ങളുടെ
ഭാഗമായി അമര്‍ചിത്രകഥ ഡിസി ബുക്‌സുമായി ചേര്‍ന്ന് സ്‌റ്റോറി ടെല്ലിംഗ് സെഷന്‍ സംഘടിപ്പിക്കുന്നു.

ഇന്ന്  (15 സെപ്തംബര്‍ 2020) വൈകുന്നേരം 4 മണിക്കു നടക്കുന്ന പരിപാടിയില്‍ അമര്‍ചിത്രകഥ പ്രസിഡന്റും സി ഇ ഒയുമായ പ്രീതി വ്യാസ്  പങ്കെടുക്കും.  ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക് , യൂ ട്യൂബ് പേജിലൂടെ  പരിപാടി ലൈവായി കാണാം.

കുട്ടികളായ വായനക്കാരുടെ ഇടയില്‍ ‘ അങ്കിള്‍ പൈ’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അനന്ത് പൈ ലോകപ്രശസ്തമായ അമര്‍ചിത്രകഥ കോമിക്കുകളിലൂടെ ഇന്ത്യന്‍ പുരാണ കഥാപാത്രങ്ങളെ അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു.

Comments are closed.