DCBOOKS
Malayalam News Literature Website

മമ്മൂട്ടിയുടെ തമിഴ് സിനിമ റോട്ടര്‍ഡാം ചലച്ചിത്രമേളയിലേക്ക്

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചലച്ചിത്രം ‘പേരന്‍മ്പ്’ റോട്ടര്‍ഡാം ചലച്ചിത്രമേളയിലേക്ക് തിരഞ്ഞടുക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. തിയേറ്ററിലെത്തും മുന്‍പ് ചിത്രം മറ്റ് ചലച്ചിത്രമേളകളില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം റോട്ടര്‍ഡാം ചലച്ചിത്രമേളയിലാകും എന്നാണ് സൂചന.

നാല്പത്തിഏഴാമത് റോട്ടര്‍ഡാം ചലച്ചിത്രമേള ജനുവരി 24 മുതല്‍ ഫെബ്രുവരി 4 വരെയാണ് നടക്കുക. ലോക സിനിമാ വിഭാഗത്തില്‍ തന്നെ ‘ബ്രൈറ്റ് ഫ്യൂച്ചര്‍’, ‘വോയിസസ്’, ‘ഡീപ്പ് ഫോക്കസ്’, ‘പേര്‍സ്‌പെക്റ്റിവ്‌സ്’ എന്നിങ്ങനെ നാല് കാറ്റഗറികളാണ് ഉള്ളത്. ഇതില്‍ ഏതിലാണ് ‘പേരന്‍മ്പ്’ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഫെസ്റ്റിവല്‍ വെബ്‌സൈറ്റില് അറിയിപ്പുകള്‍ ഉണ്ടാകും എന്നാണ് കരുതുന്നത്. അതിന് ശേഷമായിരിക്കും ഔദ്യേഗിക പ്രഖ്യാപമുണ്ടാകുക.

Comments are closed.