DCBOOKS
Malayalam News Literature Website

എഴുത്തുകാര്‍ പ്രൊമോഷനുകളില്‍ സന്തുഷ്ടരാണെന്ന് വിശ്വസിക്കുന്നില്ല : തുളസി ബദ്രിനാഥ്

പല എഴുത്തുകാരും പ്രസാധകരുടെ പ്രൊമോഷനുകളില്‍ സംതൃപ്തരാന്നെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് തുളസി ബദ്രിനാഥ്. ‘ലൈവ്‌സ് ഓഫ് മെയ്ല്‍ ഡാന്‍സര്‍’ എന്ന വിഷയത്തെ ആസ്പദമാക്കി കേരള സാഹിത്യോത്സവത്തിന്റെ നാലാം പതിപ്പില്‍ പരിഭാഷക മിനി കൃഷ്ണനുമായുള്ള സംഭാഷണത്തിലാണ് പ്രശസ്ത നര്‍ത്തകിയും എഴുത്തുകാരിയുമായ തുളസി ബദ്രിനാഥ് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

ഓരോ എഴുത്തുകാരന്റെയും വിജയമെന്ന് പറയുന്നത് അവരുടെ നിരീക്ഷണപാടവമാണെന്ന് തുളസി ബദ്രിനാഥ് അഭിപ്രായപ്പെട്ടു. വിജയകരമായ മിക്ക എഴുത്തുകളും വ്യക്തിപരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. വേദികളിലിരിക്കുന്ന നൃത്ത ആസ്വാദകര്‍ ‘ബാക്ക് സ്‌റ്റേജ് ഡിസാസ്റ്ററുകള്‍’ അറിയുന്നില്ലെന്നും, ഇത്തരത്തിലുള്ള ചില ബാക്ക് സ്‌റ്റേജ് കഥകള്‍ ഒരു പ്രസാധകന്‍ തന്റെ എഴുത്തില്‍ നിന്നും വിപണി മൂല്യം കുറയും എന്ന കാരണത്താല്‍ ഒഴിവാക്കിയത് വ്യക്തിപരമായി വിഷമത്തിലാഴ്ത്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരേ കാഴ്ചപ്പാടുള്ള എഡിറ്റര്‍മാരെ ലഭിക്കുകയെന്നതാണ് എഴുത്തുകാരുടെ ഏറ്റവും വലിയ ഭാഗ്യം. പുസ്തകത്തിന്റെ വിപണി മുന്നില്‍ കണ്ട് എഡിറ്റര്‍മാര്‍ എഴുത്തുകാരുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്നു. തന്റെ ഗുരുവായ വി. പി. ധനഞ്ജയന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ‘മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് എ ലൈഫ് ഇന്‍ ഡാന്‍സ് ‘ എന്ന നോവലിലെ അവസാന ഭാഗം വായിച്ചുകൊണ്ടാണ് സംവാദം അവസാനിപ്പിച്ചത്.

Comments are closed.