DCBOOKS
Malayalam News Literature Website

ബോധം പ്രക്രിയയാണ് : ഡോ. വിശ്വനാഥന്‍ ചാത്തോത്ത്

ബോധം പ്രക്രിയയാണ് എന്നാലത്് മസ്തിഷ്‌കത്തെ ആശ്രയിച്ചുള്ള പ്രവര്‍ത്തനമാണ് : ഡോ വിശ്വനാഥന്‍ ചാത്തോത്ത്. കോഴിക്കോട് വെച്ച് നടക്കുന്ന നാലാമത് കേരള സാഹിത്യോത്സവത്തിന്റെ ഭാഗമായി ബോധജ്ഞാനത്തിന്റെ തലച്ചോറിടങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച്് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മള്‍ മിത്ത് എന്ന് വിചാരിച്ച പലതും ശാസ്ത്രീയമായി വിലയിരുത്തുകയും അവയെല്ലാം എഴുത്തിലൂടെ കൊണ്ടുവരാനും ഇദ്ദേഹം ശ്രമിച്ചിട്ടുണ്ട്. സി. എച്ച്്. ഉണ്ണികൃഷ്ണന്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ ന്യുറോളജിസ്റ്റ് ഡോ. കെ. രാജശേഖരന്‍ നായര്‍, ജനിത ശാസ്ത്രജ്ഞ എതിരന്‍ കതിരവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആനുകാലികമായ വിഷയം എന്നതിലുപരി ഒരു മിത്തിനെ പൊളിച്ചെഴുതുകയാണ് ഇവിടെ. നാം ആരാണ്, എന്താണ് വിശ്വസിക്കുന്നത് തുടങ്ങിയവ ശാസ്ത്രീയമായ രീതിയില്‍ മനുഷ്യന്റെ ശരീരത്തില്‍ നടക്കുന്ന പല പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്, നമ്മുടെ ചിന്തകളും പ്രതികരണവും രൂപീകരിക്കുന്നതെന്ന് ഡോ. രാജശേഖരന്‍ അഭിപ്രയപെട്ടു.
രോഗം വന്നാല്‍ എന്ത് കൊണ്ട് അവ വന്നു എന്ന കാരണം, ഒരു ജനറ്റിക് സയന്‍സ് കൊണ്ട് വന്ന ഗുണങ്ങള്‍ ആണ്. തലച്ചോറില്‍ ഏത് ഭാഗത്താണ് ബോധജ്ഞാനം നിര്‍മിക്കുന്നത് എന്നത് എളുപ്പമായ ചോദ്യമല്ല. ബോധജ്ഞാനത്തിന്റെ ഇരിപ്പിടങ്ങള്‍ എവിടെയാണെന്നുള്ള അന്വേഷണങ്ങളിലാണ് ന്യൂറോ സയന്റിസ്റ്റുകളെന്ന് എതിരന്‍ കതിരവന്‍ ഊന്നിപ്പറഞ്ഞു.

Comments are closed.