DCBOOKS
Malayalam News Literature Website

പത്തനംതിട്ടയില്‍ ഡി.സി മെഗാ ബുക്ക് ഫെയര്‍ ഒക്ടോബര്‍ മൂന്ന് മുതല്‍

പത്തനംതിട്ടയ്ക്ക് വായനയുടെ പൂക്കാലം സമ്മാനിക്കുന്നതിനായി ഡി.സി മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ മൂന്ന് മുതല്‍ പതിനേഴ് വരെ പത്തനംതിട്ട ടൗണ്‍ ഹാളിലാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയില്‍ വായനക്കാര്‍ക്കായി നൂറു കണക്കിന് വൈവിധ്യമാര്‍ന്ന പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്.നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണിത്.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി.സി ബുക്‌സ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്.

പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ 17ന് മേള സമാപിക്കും. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

Comments are closed.