DCBOOKS
Malayalam News Literature Website

ശബരിമലയിലെ സ്ത്രീപ്രവേശനം: തിങ്കളാഴ്ച സംസ്ഥാന വ്യാപക ഹര്‍ത്താല്‍

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്നിന് സംസ്ഥാനമൊട്ടാകെ ശിവസേന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ഇപ്പോഴത്തേതുപോലെ തുടരണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മറ്റു മതസംഘടനകളുമായി ചേര്‍ന്ന് വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ശിവസേന സംസ്ഥാന പ്രസിഡന്റ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

Comments are closed.