DCBOOKS
Malayalam News Literature Website

ഇന്തോനേഷ്യയില്‍ സുനാമി ദുരന്തത്തില്‍ വന്‍ നാശനഷ്ടം; നിരവധി പേര്‍ മരിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും കനത്ത നാശനഷ്ടം. സുനാമിത്തിരകളില്‍ പെട്ട് നിരവധി പേര്‍ മരണമടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇതുവരെ പുനസ്ഥാപിക്കാത്തതിനാല്‍ അപകടത്തിന്റെ വ്യാപ്തിയെക്കുറിച്ച് കൂടുതല്‍ അറിവായിട്ടില്ല. മരണസംഖ്യ മുന്നോറോളമെത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്.

വെള്ളിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയിരുന്നു. സുലേവസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെ ഭൂമിയ്ക്ക് പത്ത് കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം.

Comments are closed.