തലശ്ശേരിയില്‍ ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ ആഗസ്റ്റ് 7 മുതല്‍ 22 വരെ

thalassery

ആഗസ്റ്റ് 7 മുതല്‍ 22 വരെ തലശ്ശേരി കറന്റ് ബുക്‌സില്‍ ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ ബെസ്റ്റ് സെറ്റര്‍ പുസ്തകങ്ങള്‍ക്കൊപ്പം പാചകം,ജീവചരിത്രം, ആദ്ധ്യാത്മികം, വിജ്ഞാനം, ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരമാണ് വായനകാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. പുതിയപുസ്തകങ്ങള്‍ക്കൊപ്പം മലയാളത്തിന്റെ ക്ലാസിക് കൃതികളും മേളയില്‍ ലഭ്യമാണ്. കൂടാതെ മത്സരപരീക്ഷകള്‍ക്കുള്ള പുസ്തകങ്ങള്‍, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍, ആട്‌സ് ആന്റ് സയന്‍സ് എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പുസ്തകങ്ങളും മേളയില്‍ നിന്ന് സ്വന്തമാക്കാവുന്നതാണ്.

വായനക്കാര്‍ക്ക് പുസ്തകങ്ങളുടെയും വായനയുടെയും ഉത്സവനാളുകള്‍ സമ്മാനിച്ചുകൊണ്ട് വന്നെത്തുന്ന മേളയില്‍ വൈവിധ്യമാര്‍ന്നതും മികച്ചതുമായ പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 50 ശതമാനം വരെ വിലക്കിഴിവില്‍ പുസ്തകങ്ങള്‍ ലഭ്യമാക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്; 0490 2320668, 9946109679

Categories: GENERAL, LATEST EVENTS