DCBOOKS
Malayalam News Literature Website

മട്ടന്നൂരില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഒക്ടോബര്‍ എട്ട് മുതല്‍

പുസ്തകപ്രേമികള്‍ക്ക് ആഹ്ലാദവിരുന്നൊരുക്കി മട്ടന്നൂരില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ എട്ട് മുതല്‍ 17 വരെ മട്ടന്നൂര്‍ ബസ്‌സ്റ്റാന്‍ഡിലെ മുന്‍സിപ്പല്‍ ഷോപ്പിങ് മാളിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. നൂറുകണക്കിന് വൈവിധ്യമാര്‍ന്ന ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി മേളയില്‍ ഒരുക്കിയിരിക്കുന്നത്. പ്രിയവായനക്കാര്‍ക്ക് നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ അമ്പത് ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് മേളയിലൂടെ ലഭിച്ചിരിക്കുന്നത്.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി.സി ബുക്‌സ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്.

പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ 17ന് മേള സമാപിക്കും. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിയ്‌ക്കേണ്ട നമ്പര്‍: 9946109679

Comments are closed.