DCBOOKS
Malayalam News Literature Website

അതിതീവ്രമഴയ്ക്ക് സാധ്യത; ഇടുക്കി അണക്കെട്ട് തുറന്നു, ജാഗ്രതാനിര്‍ദ്ദശം

മൂലമറ്റം: അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പ് ലഭിച്ചതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്നു. 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരിക്കുന്ന ഷട്ടറിലൂടെ സെക്കന്റില്‍ അന്‍പതിനായിരം ലിറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് അണക്കെട്ട് തുറന്നിരിക്കുന്നത്.

കേരളതീരത്ത് നിന്ന് ഏകദേശം 500 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ ലക്ഷദ്വീപിനും മാലിദ്വീപിനും ഇടയില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്നു രാവിലെയോടെ തീവ്രവും ഉച്ച കഴിയുമ്പോള്‍ അതിതീവ്രവും ആകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിനും സാധ്യതയുണ്ട്. കാറ്റ് ലക്ഷദ്വീപില്‍ നിന്നകന്ന് ഒമാന്‍ തീരത്തേയ്ക്ക് നീങ്ങുന്നതിനാല്‍ കേരളത്തെ നേരിട്ട് ബാധിക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളതീരത്ത് ശക്തമായ കാറ്റുണ്ടാകാം.

ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ അതിശക്തമായ മഴയാണ് കേരളത്തില്‍ പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച 24 മണിക്കൂറിനുള്ളില്‍ 21 സെന്റീമീറ്റര്‍ വരെ പെയ്യാം. ഇത് കണക്കിലെടുത്ത് മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

Comments are closed.