DCBOOKS
Malayalam News Literature Website

നിമിഷ സജയനും ജോജു ജോര്‍ജ്ജും; ഉദ്വേഗജനകമായി ചോല ടീസര്‍

നിമിഷ സജയനും ജോജു ജോര്‍ജ്ജും പ്രധാന വേഷത്തിലെത്തുന്ന ചോലയുടെ ടീസര്‍ പുറത്തിറങ്ങി. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ അഭിനയത്തിലൂടെ നിമിഷ സജയന് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ജോജു ജോര്‍ജ്ജിന് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.

കാണികളില്‍ ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന രംഗങ്ങളാണ് ടീസറില്‍ നിറയുന്നത്. മൂന്ന് വ്യക്തികളുടെ ജീവിതത്തിലുണ്ടാകുന്ന പ്രധാവപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

https://www.youtube.com/watch?v=RD07D62mFI4

നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ.വി മണികണ്ഠനുമായി ചേര്‍ന്ന് സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. നിവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അജിത് ആചാര്യ ഛായാഗ്രാഹണവും ദിലീപ് ദാസ് കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.

Comments are closed.