DCBOOKS
Malayalam News Literature Website

സെബാസ്റ്റിയന് യൂസഫലി കേച്ചേരി അവാര്‍ഡ്

സംസ്‌കാരസാഹിതി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ യൂസഫലി കേച്ചേരി സാഹിതി അവാര്‍ഡിന് കവി സെബാസ്റ്റ്യന്‍ അര്‍ഹനായി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘അറ്റുപോവാത്തത്‘  എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

യൂസഫലി കേച്ചരിയുടെ ചരമദിനമായ മാര്‍ച്ച് 21 ന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

ഉല്‍പത്തി, വിളക്ക്, തച്ചുശാസ്ത്രം, മറുകര, എഴുത്ത്, വയലേല, മിസ്ഡ്‌കോള്‍, മറുമരുന്ന്, നെയ്തല്‍, അറ്റുപോവാത്തത് തുടങ്ങി ഏറ്റവും പുതിയ നാല്പത് കവിതകളുടെ സമാഹാരമാണ് ‘അറ്റുപോവാത്തത്‘. ഡോ. എം കൃഷ്ണന്‍ നമ്പൂതരി എഴുതിയ പഠനവും, ഡോ ബിനീഷ് പുതുപ്പണം സെബാസ്റ്റ്യനുമായി നടത്തിയ അഭിമുഖവും അനുബന്ധമായി നല്‍കിയിട്ടുണ്ട്.

Comments are closed.