fbpx
DCBOOKS
Malayalam News Literature Website

ഡോ. ബിനീഷ് പുതുപ്പണം സെബാസ്റ്റ്യനുമായി നടത്തിയ അഭിമുഖം

sb

പ്രകൃതിയെ ഇത്രത്തോളം സ്‌നേഹിക്കുകയയും അവയെ തന്റെ കവിതകളിലേക്ക് ആവാഹിക്കുകയും ചെയ്ത കവിയാണ് സെബാസ്റ്റ്യന്‍. യുവകവികളില്‍ ശ്രദ്ധേയനായ സെബാസ്റ്റ്യനുമായി ഡോ. ബിനീഷ് പുതുപ്പണം നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍;

1.എഴുത്തുകാര്‍ പേരിനൊപ്പം ജാതിയോ, വീട്ടുപോരോ, സ്ഥലപ്പേരോ ഒപ്പം ചേര്‍ക്കാറുണ്ട്. എന്നാല്‍ സെബാസ്റ്റ്യന്‍‘ എന്നത് ഒറ്റവരി കവിതയാണ്. അതിനു പിന്നിലെന്തെങ്കിലും കാവ്യരാഷ്ട്രീയമുണ്ടോ?

അറ്റുപോകാത്തത്‌
അറ്റുപോകാത്തത്‌

കുട്ടിനാളില്‍തന്നെ കവിതയിലേക്കു വന്ന ഒരാളാണ് ഞാന്‍. കൗമാരത്തില്‍തന്നെ കവിതകള്‍ കൈയ്യഴുത്തുമാസികകളിലും ലിറ്റില്‍ മാഗസിനുകളിലുും മാതൃഭൂമി ബാലപംക്തിയിലും മറ്റും പ്രസിദ്ധീകരിച്ചു വന്നിരുന്നു. അന്നെല്ലാം പലപേരുകളിലാണ് എഴുതിയിരുന്നത്. സെബാസ്റ്റ്യന്‍ കളത്തില്‍, സെബാസ്റ്റ്യന്‍ കോട്ടപ്പുറം, സെബാസ്റ്റ്യന്‍ കൊടുങ്ങല്ലൂര്‍, കെ.ഡി.സെബാസ്റ്റ്യന്‍ എന്നിങ്ങനെ. അന്നാളുകളില്‍തന്നെ ഞാന്‍ കവിതയുമായി നിരന്തരം സന്ദര്‍ശിച്ചിരുന്ന ഒരാളാണ് സച്ചിദാനന്ദന്‍ സര്‍. അന്ന് അദ്ദേഹം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ അധ്യാപകനാണ്. എന്റെ ആദ്യകവിതാസമാഹാരം ബാല്യകാല സുഹൃത്തും സി.പി ഐ. എം.എല്‍. മുഖപത്രമായ കോമ്രേഡിന്റെ എഡിറ്ററുമായിരുന്ന പി.സി.ജോസി പ്രസിദ്ധീകരിച്ചപ്പോള്‍ സച്ചിദാനന്ദന്‍ സാറിനെക്കൊണ്ടുതെന്ന അവതാരിക എഴുതിക്കണെമന്ന് ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു.

എ.അയ്യപ്പെനെക്കാണ്ട്’ആദ്യചുംബനം’ എന്ന കുറിപ്പും എഴുതിക്കാന്‍ തീരുമാനിച്ചു. സച്ചിദാനന്ദന്‍ സാറാണ് എന്റെ പേരിന്റെ ഒപ്പമുള്ള വാലുകള്‍ വെട്ടിമാറ്റി സെബാസ്റ്റ്യന്‍’ എന്നു മാത്രം മതിയെന്നു പറഞ്ഞത്. ആദ്യപുസ്തകത്തിന് ‘പുറപ്പാട്’ എന്ന് പേരിട്ടതും അദ്ദേഹമാണ്. ഒറ്റയ്ക്കു നില്‍ക്കുമ്പോഴുള്ള ആ എടുപ്പ് എനിക്കും വളരെ ബോധിച്ചു. സെബാസ്റ്റ്യന്‍’ എന്നതിനു പിന്നിലുള്ള രാഷ്ട്രീയം ഇതാണ്.

2. എ. അയ്യപ്പനുമായി അത്രയേറെ അടുപ്പമുള്ള ഒരാള്‍ എന്ന നിലയില്‍ സെബാസറ്റിയന്റെ കവിതയില്‍ അയ്യപ്പന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടോ? ‘ഗുരു’ എന്ന സങ്കല്പം നിലനില്‍ക്കേ അയ്യപ്പനെ അത്തരത്തില്‍ കണ്ടിട്ടുണ്ടോ?

യ്യപ്പനുമായുള്ള ബന്ധത്തെക്കുറിച്ച് നിരവധിവട്ടം പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല. അയ്യപ്പന്റെ കവിത എന്റെ കവിതകല്‍ സ്വാധീനം ചെലുത്തിയിട്ടില്ല എന്നുതന്നെയാണ് എനിക്കു തോന്നുന്നത്. കവിതകളെക്കുറിച്ച് നിരവധി പഠനങ്ങള്‍ വന്നിട്ടുള്ളതിലൊന്നും നിരൂപകരോ വിമര്‍ശകരോ അത് സൂചിപ്പിച്ചിട്ടില്ല. ഒരു ജ്യോഷ്ഠകവി എന്ന നിലയില്‍ അദ്ദേഹവുമായി, അദ്ദേഹത്തിന്റെ അവസാന നാളുകള്‍വെര ബന്ധം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കാവ്യജീവിതമൗലികത എനിക്കെത്തിത്തൊടുവാന്‍ കഴിയാത്ത തരത്തില്‍ അത്ര ഉയരത്തിലായിരുന്നു. അദ്ദേഹത്തിന്റെ കവിതകള്‍ അദ്ദേഹത്തിന്റെ മാത്രമായിരുന്നു; അനുകരിക്കാന്‍ പ്രയാസമായത്. ‘ഗുരു’ വായി അയ്യപ്പനെ കണ്ടിട്ടില്ല.

3. വീരാന്‍കുട്ടി പോലുള്ള പ്രമുഖ കവികള്‍ 25 വര്‍ഷം പിന്നിലാണ് മലയാള കവിത എന്നു വാദിക്കുന്നുണ്ട്. മലയാള കാവ്യലോകം ഇനിയും ഏറെ വികാസംപ്രാപിക്കേണ്ടിയിരിക്കുന്നു എന്ന തോന്നലുണ്ടോ?

വിമര്‍ശനബുദ്ധിയോടെ മലയാളകവിതയെ സമീപിക്കുന്ന ഏതൊരാള്‍ക്കും മലയാള കവിത 25 വര്‍ഷം പിന്നിലാണ് എന്നു പറയാന്‍ അവകാശമുണ്ട്. നിരൂപകര്‍ക്കെന്നപോലെ വീരാന്‍കുട്ടിക്കും അതിനവകാശമുണ്ട്. മലയാളകവിതാചരിത്രത്തിന്റെ ഒരോ ഘട്ടത്തിലും അത്ഭുതപ്പെടുത്തുന്ന മൗലിക രചനകള്‍ ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാകും; മറ്റ് ഭാഷകളില്‍ എന്നപോലെ. എങ്കിലും ഇന്ത്യയിലെതന്നെ മറ്റു ഭാഷകളില്‍ സമകാലീന കവിതകള്‍ വായിച്ച് അനുഭവിക്കുമ്പോള്‍ അവയില്‍ ചിലത് നമ്മെ വിസ്മയിപ്പിക്കുന്നു. മലയാളകവിതയില്‍ കാണാത്ത, ഭാവന ചെയ്യാത്ത ഒന്ന് എന്നൊക്കെ എത്ര ദൂരത്താണ് ഈ കവിതയുടെ ഇടം എന്നെല്ലാം തോന്നാം. ഇത് സത്യവുമാണ്. ഈ തോന്നല്‍ സമകാലിക മലയാളകവിത വായിച്ച് മറ്റു ഭാഷാ കവികളും അനുഭവിക്കുന്നുണ്ട് എന്നാണ് എനിക്കുതോന്നുന്നത്. എന്തായാലും മലയാളകവിത വളരുകയാണ് എന്ന് ഏറ്റവും പുതിയ തലമുറയുടെ ചില രചനകളെങ്കിലും പ്രതീക്ഷ നല്കുന്നു. കവിത അങ്ങനെയാണല്ലോ. ഏതു വരള്‍ച്ചയിലും അതിന് തളിര്‍ക്കാതിരിക്കാന്‍ ആവില്ല. പുതിയ പൊടിപ്പുകള്‍ നമ്മുടെ കവിതയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു.

4. പുതുകവിതകളില്‍ സൈബര്‍ ഇടപെടലുകളെ എങ്ങനെ വിലയിരുത്തുന്നു?

സൈബര്‍ ഇടങ്ങളിലൂടെ രംഗത്തെത്തി മുഖ്യധാരയില്‍ എത്തിയ പല നല്ല കവികളും ഉണ്ട്. ഇപ്പോള്‍ വളരെ എളുപ്പത്തില്‍ കവിതയ്ക്ക് വായനക്കാരിലേക്ക് എത്തുവാന്‍ സൈബര്‍ ലോകം വാതില്‍ തുറന്നു. ആനുകാലികങ്ങളില്‍ വരുന്ന കവിതകള്‍ സ്‌കാന്‍ ചെയ്ത് ഫെയ്‌സ് ബുക്കിലോ വാട്‌സാപ്പിലോ ഇടുമ്പോള്‍ കൂടുതലാളുകള്‍ വായിക്കുന്നു എന്നതാണ് ഒരു ഗുണം. എങ്കിലും കവിതയെന്ന വളരെ സീരിയസായ സര്‍ഗ്ഗാത്മകക്രിയയെ വളരെ ലളിതവത്കരിക്കുകയും എഴുത്തിനു പിന്നിലുള്ള ധ്യാനമോ പ്രസിദ്ധീകരണത്തിനു പിന്നിലെ എഡിറ്ററോ ഇല്ലാത്ത സ്വാത്രന്ത്യത്താല്‍ പരാജയെപ്പടുന്ന കവിതകളാണ് കൂടുതലായും സൈബര്‍ ലോകത്ത് എത്തുന്നത്. പണ്ട് കവിത കളരികളില്‍ നേരെപോക്കിനു കവിതയുണ്ടാക്കി ചൊല്ലിയിരുന്നതുപോലെ. എന്തായാലും കവിതകള്‍ ഉണ്ടാകട്ടെ. കരുത്തുള്ളവ നിലനില്ക്കും. അല്ലാത്തത് പട്ടുപോകും.

5. നിരവധി ദേശീയ കാവ്യോത്സവങ്ങളില്‍ പങ്കെടുത്ത കവി എന്ന നിലയില്‍ ഇതര ഭാഷകളിലെ കാവ്യലോകങ്ങളെ മുന്‍നിര്‍ത്തി മലയാള കവിതയെ എങ്ങനെ നോക്കിക്കാണാം.

മറ്റ് സംസ്ഥാനങ്ങളില്‍ വച്ച് നടക്കുന്ന ദേശീയകാവ്യോത്സവങ്ങളെപ്പോലെ വളരെ വിപുലമായ കാവ്യോത്സവങ്ങള്‍ കേരളത്തില്‍ നടക്കുന്നില്ല. എങ്കിലും 2016 ഫ്രെബുവരിയില്‍ ഡി.സി.ബുക്‌സിന്റെ നേതൃത്വത്തില്‍ കോഴിക്കോട്
നടന്ന കേരള ലിറ്റററി ഫെസ്റ്റിവല്‍ വിപുലമായ സാഹിേത്യാത്സവം തന്നെയായിരുന്നു. 2017ലും ഡി.സി. ബുക്‌സ് ലിറ്റററി ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. എ. അയ്യപ്പന്‍ കവിതാപഠന ക്രേന്ദം ട്രസ്റ്റ് 2015ലും 2016ലും ദേശീയ കാവ്യോത്സവം സംഘടിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന ദേശീയ കാവ്യോത്സവത്തിന്റെ ഒരു
പരിമിതി അവ ഉത്സവങ്ങള്‍തന്നെ ആകും എന്നതാണ്. ആഘോഷപ്രധാനം, ഗൗരവപൂര്‍ണ്ണമായ കാവ്യവായനകളും ചര്‍ച്ചകളും തടസ്സപ്പെടും വിധം ആര്‍ഭാടങ്ങള്‍. മെച്ചം എന്നു പറയാവുന്നത് ഇന്ത്യയിലെ ഇതര ഭാഷകളിലെ ഒട്ടനവധി കവികളെ കാണാനും പരിചയെപ്പടാനും നമ്മുടെ കവിതകള അവര്‍ക്ക് പരിചയപ്പെടുത്താനും സാധിക്കുന്നു എന്നതാണ്. മെറ്റാന്ന് നമ്മുടെ കവിത ഇതര ഭാഷകളിലേലക്ക് വിവര്‍ത്തനം ചെയ്യെപ്പടാനുള്ള കൂടുതല്‍ സാഹചര്യങ്ങള്‍ ഉണ്ടാകുന്നു എന്നുള്ളതാണ്. ഇത് മലയാള കവി എന്ന നിലയില്‍ എനിക്ക് ഗുണകരമായിട്ടുണ്ട്.

6. ഇരുട്ട് പിഴിഞ്ഞ്, ഒട്ടിച്ച നോട്ട്, ചില്ലുതൊലിയുള്ള തവള എന്നിങ്ങനെ ഒരോ പുസ്തകവും ആന്തരികാര്‍ത്ഥങ്ങളെ ഉള്‍ക്കൊള്ളുന്നതുമാണ്. എന്തുകൊണ്ടാണ് പരോക്ഷാര്‍ത്ഥങ്ങളെ പുസ്തകനാമങ്ങളായി സ്വീകരിക്കാനുള്ള കാരണം?

വിത മൊത്തത്തില്‍ തരുന്ന വൈകാരികാനുഭൂതിയിലേക്കുള്ള ഒരു താക്കോലാണ് അതിന്റെ ശീര്‍ഷകം എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ഗുരുനാഥയായ പ്രൊഫസര്‍ വി കെ. സുബൈദ ടീച്ചറുടെ നിര്‍ദ്ദേശങ്ങളും സ്വീകരിച്ചിട്ടുണ്ട്. എന്റെ കാവ്യജീവിതത്തിലെ ടീച്ചറുടെ ഇടപെടലുകളാണ് ഒരു കവിതപോലും എഴുതിയിട്ടില്ലാത്ത ടീച്ചറ എന്റെ ഗുരുവാക്കിയത്.

7. കവിത ഇന്ന് അക്കാദമിക് ബുദ്ധിജീവികളുടെ ഉപകരണം മാത്രമാണെന്ന കനത്ത വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. അതിനൊപ്പം തൊഴിലാളികളായ ചില കവികള്‍ അവരുടെ തൊഴിലിനെ മുന്‍നിര്‍ത്തി കവിത വിറ്റഴിക്കാന്‍ ശ്രമിക്കുന്നു എന്ന ആക്ഷേപവും. ഇത്തരം വാദങ്ങളോടുള്ള പ്രതികരണം?

സാഹിത്യത്തില്‍ ആദ്യകാലത്തു നിലനിന്നിരുന്ന വരേണ്യതയും ജാതീയതയും മറ്റ് രൂപങ്ങളില്‍,വേഷങ്ങളില്‍ മലയാളകവിതയില്‍ ഇന്നും ഉണ്ട്. അതെല്ലാം പരോക്ഷമായ രീതിയില്‍ ശക്തമായി, വര്‍ത്തമാനാവസ്ഥയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. മുന്‍കൂട്ടി എല്ലാം തയ്യാറാക്കി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അക്കാദമിക് ബുദ്ധിജീവികള്‍ ഉണ്ട് എങ്കിലും അതെല്ലാം അവരുടെ കാര്യം മാത്രമാണ്. ഇത് യഥാര്‍ത്ഥ എഴുത്തിനെ സ്പര്‍ശിക്കുകയില്ല. ഇങ്ങനെ ഒരു ഭാരവും ഒട്ടും ഇല്ലാതെ കാവ്യജീവിതം നയിച്ച കവിയായിരുന്നു എ. അയ്യപ്പന്‍. അദ്ദേഹത്തിന് കിട്ടേണ്ടിയിരുന്ന പുരസ്‌കാരങ്ങളയോ അവസരങ്ങളെയോ ഓര്‍ത്ത് ഒട്ടും അദ്ദേഹം വേവലാതിപ്പെട്ടില്ല. ഇങ്ങന പ്ലാനും പദ്ധതിയുമായി ജീവിക്കുന്ന ഉത്ക്കണ്ഠാകുലരായ അക്കാദമിക്ക് ബുദ്ധിജീവികളെ കാലം അവരുടെ ആര്‍ത്തിക്കുഴിയില്‍തന്നെ അടക്കുന്നു എന്നതാണ് ചരിത്രം. മറ്റ് തൊഴില്‍ചെയ്തു ജീവിക്കുന്ന കവികള്‍ തൊഴിലിനെ മുന്‍നിര്‍ത്തി സെന്‍സേഷന്‍ ഉണ്ടാക്കുക, ശ്രദ്ധ പിടിച്ചു പറ്റുക എന്നത് ആരാഗ്യകരമായ പ്രവണതയല്ല. കവിതയെ നിലനിര്‍ത്തുക അതിലെ കവിത മാത്രമാണ്. ചരിത്രവും കാലവും ഇങ്ങനെയുള്ള എല്ലാ കാട്ടിക്കൂട്ടലുകളെയും കയ്യൊഴിഞ്ഞ് മൂല്യവത്തായതുമാത്രം സൂക്ഷിച്ചു വെക്കുന്നു. കവിക്ക് സ്വന്തം കവിതയെപ്പറ്റി ഒന്നും തീരുമാനിക്കാനാവില്ല.

8.സ്വന്തം രചനയെക്കുറിച്ച് / എഴുത്തനുഭവം ?

മനുഷ്യസ്‌നേഹത്തിന്റെ അറ്റമെഴാത്ത സമുദ്രത്തെ കവിതയുടെ അലകും പിടിയുമാക്കുക. സര്‍വ്വചരാചരങ്ങളെയുംമരങ്ങള്‍, നദികള്‍, സമുദ്രങ്ങള്‍, പുഴകള്‍, ചെറുപ്രാണികള്‍ എല്ലാറ്റിനെയും സ്‌നേഹിക്കാന്‍ കഴിയുക. സ്ഥകാലങ്ങളില്‍ നിലനില്‍ക്കുന്ന പ്രായോഗിക ജീവിതത്തിനപ്പുറം പ്രാര്‍ത്ഥനയെന്നോ, സ്വപ്‌നാടനമെന്നോ വിളിക്കാവുന്ന ഒരംശം, അപഗ്രഥം ചെയ്തു മനസ്സിലാക്കാന്‍കഴിയാത്ത ഒറു ജ്വരബാധാവസ്ഥ ഇതെല്ലാമാവാം എഴുത്തിന്റെ വഴി. കുടുംബം, വിദ്യാഭ്യാസം, സമൂഹം എന്നിവയുടെ അംഗീകൃത വ്യവസ്ഥകള്‍ക്കപ്പുറത്ത് ഒരു അലച്ചിലുകാരനെയും പ്രകൃതിയുടെ സ്വരഭേദങ്ങള്‍ സനാതന സത്യങ്ങളുടെ മന്ത്രണങ്ങള്‍ കേള്‍ക്കുന്നവനായി മാറുക. കവിത എന്നത് താളുകളില്‍ കുറിക്കുന്ന വരികള്‍ മാത്രമല്ല ; ലോകത്തോടുള്ള ഒരു പ്രത്യേക സമീപനമാണ്.യോകാത്മകത നിറഞ്ഞ ഒരു കാഴ്ചയാണ്. അത് ഉണ്ടായിത്തീരേണ്ടത് എഴുത്തുമുറിയില്‍ ചെല്ലുമ്പോഴല്ല. സ്വന്തം ജീവിതത്തിന്റെ മൊത്തമായ അവസ്ഥയില്‍ നിന്നാണ്.

Comments are closed.