DCBOOKS
Malayalam News Literature Website

സിദ്ധാര്‍ത്ഥ സാഹിത്യപുരസ്‌കാരം വി ഷിനിലാലിന്

'ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര' എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്കാരം

സിദ്ധാർത്ഥ ഫൗണ്ടേഷന്റെ ഈ വർഷത്തെ സാഹിത്യപുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച വി.ഷിനിലാലിന്റെ ‘ഗരിസപ്പാ Textഅരുവി അഥവാ ഒരു ജലയാത്ര’ എന്ന ചെറുകഥാ സമാഹാരത്തിന്. 25000 രൂപയും ശ്രീബുദ്ധ ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കെ.സജീവ് കുമാർ, കെ.എസ്.വീണ, ഡോ. എൽ.തോമസ് കുട്ടി എന്നിവരടങ്ങിയ ജൂറിയാണ് കൃതി തിരഞ്ഞെടുത്തത്. പ്രത്യേക ജൂറി പുരസ്‌കാരത്തിന് രാജീവ് ചാത്തിനാംകുളം അർഹനായി. അഷ്ടമുടി കായലിനെക്കുറിച്ചെഴുതിയ പരിസ്‌ഥിതി ലേഖന പരമ്പരയ്ക്കാണ് അവാർഡ്. മേയ് അവസാനം ‘ബുദ്ധപൂർണിമ’ ദിനത്തിൽ പള്ളിമൺ സിദ്ധാർത്ഥ ഫൗണ്ടേഷൻ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകും.

വിഷയവൈവിദ്ധ്യവും ഭാഷയിലുള്ള കൈയൊതുക്കവും കഥ പറയാനുള്ള അടങ്ങാത്ത ആഗ്രഹവുമുണ്ട് ഷിനിലാലിന്റെ എഴുത്തിന്. തന്റെ ഭാവനാലോകത്തേക്ക് ധൈര്യത്തോടെ അയാള്‍ ജീവിതത്തെയും ചരിത്രത്തെയും കൊണ്ടുവരുന്നു. പഴയ കാലത്തെയും എഴുത്തിനെയും ഫിക്ഷനില്‍ കൊണ്ടുവന്ന് ഒട്ടും കാല്പനികമായല്ലാതെ തോന്നുംപടി മാറ്റിമറിക്കുന്നു. ഇക്കാലത്തെ ഏറ്റവും മികച്ച കഥകളാണ് ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’ എന്ന സമാഹാരത്തിലേത്.

Comments are closed.