DCBOOKS
Malayalam News Literature Website

അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം 2024 ; ഷോർട്ട് ലിസ്റ്റ് പ്രഖ്യാപിച്ചു

2024-ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസിന്റെ ഷോർട്ട് ലിസ്റ്റ് പ്രഖ്യാപിച്ചു. അഞ്ച് വ്യത്യസ്ത ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്ത ആറ് നോവലുകളാണ് ഷോർട്ട് ലിസ്റ്റിലുള്ളത്. 32 ഭാഷകളിൽ നിന്നായി ലഭിച്ച 149 പുസ്തകങ്ങളിൽ നിന്ന് 13 പുസ്തകങ്ങളായിരുന്നു ഈ വർഷത്തെ ലോങ് ലിസ്റ്റിൽ ഇടം ഇടംപിടിച്ചത്. മെയ് 21നാണ് ഫലപ്രഖ്യാപനം. 50,000 പൌണ്ട് ആണ് ബുക്കര്‍ സമ്മാന തുക. വിവര്‍ത്തനം ചെയ്ത പുസ്തകങ്ങള്‍ക്ക് സമ്മാനം ലഭിക്കുമ്പോള്‍ രചയിതാവിനും വിവര്‍ത്തകര്‍ക്കും തുക തുല്യമായി വിഭജിക്കപ്പെടും.

സ്പാനിഷ്, ജർമ്മൻ, സ്വീഡിഷ്, കൊറിയൻ, ഡച്ച് എന്നീ അഞ്ച് വ്യത്യസ്ത ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്ത നോവലുകളാണ് ഷോർട്ട് ലിസ്റ്റിലുള്ളത്. ജൂറിയിൽ ചെയർപേഴ്‌സണായി എലനോർ വാച്ചെലും മറ്റ് അംഗങ്ങളായി കവിയായ നതാലി ഡയസ്, നോവലിസ്റ്റ് റൊമേഷ് ഗുണശേഖര, വിഷ്വൽ ആർട്ടിസ്റ്റ് വില്യം കെൻട്രിഡ്ജ്, എഴുത്തുകാരനും എഡിറ്ററും വിവർത്തകനുമായ ആരോൺ റോബർട്ട്‌സൺ എന്നിവരും ഉൾപ്പെടുന്ന ജൂറിയാണ് വിധി നിര്‍ണ്ണയം നടത്തിയത്.

ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംനേടിയ പുസ്തകങ്ങള്‍

  • മൈക്കൽ ഹോഫ്മാൻ വിവർത്തനം ചെയ്ത ജെന്നി എർപെൻബെക്കിന്റെ കെയ്റോസ് (Kairos by Jenny Erpenbeck, translated by Michael Hofmann )
  • കിരാ ജോസഫ്സൺ വിവർത്തനം ചെയ്ത ഇയാ ജെൻബെർഗിന്റെ ദ് ഡീറ്റേൽസ് (The Details by Ia Genberg, translated by Kira Josefsson)
  • സോറ കിം-റസ്സലും യങ്‌ജെ ജോസഫിൻ ബേയും വിവർത്തനം ചെയ്‌ത ഹ്വാങ് സോക്-യോങ്ങിന്റെ മാറ്റർ 2-10 (Mater 2-10 by Hwang Sok-yong, translated by Sora Kim-Russell and Youngjae Josephine Bae  )
  • സാറാ ടിമ്മർ ഹാർവി വിവർത്തനം ചെയ്‌ത ജെന്റെ പോസ്റ്റുമയുടെ വാട്ട് ഐ വുഡ് റാതർ നോട്ട് തിങ്ക് (What I’d Rather Not Think About by Jente Posthuma, translated by Sarah Timmer Harvey  )
  • ജോണി ലോറൻസ് വിവർത്തനം ചെയ്ത ഇറ്റാമർ വിയേര ജൂനിയറിന്റെ ക്രൂക്ക്ഡ് പ്ലോ(Crooked Plow by Itamar Vieira Junior, translated by Johnny Lorenz )
  • ആനി മക്‌ഡെർമോട്ട് വിവർത്തനം ചെയ്ത സെൽവ അൽമാഡയുടെ നോട്ട് എ റിവർ (Not a River by Selva Almada, translated by Annie McDermott )

 

 

 

Comments are closed.