DCBOOKS
Malayalam News Literature Website

ഭാരതീയ ഭാഷാ പരിഷത്ത് സമഗ്ര സംഭാവന പുരസ്കാരം എം മുകുന്ദന്

ഇന്ത്യന്‍ സാഹിത്യരംഗത്തെ സംഭാവനകള്‍ക്കും മികവിനുമുള്ള ഭാരതീയ ഭാഷാ പരിഷത്തിന്റെ’ പരമോന്നത ബഹുമതിയായ സമഗ്ര സമ്മാന്‍ എം മുകുന്ദന്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. ഏപ്രില്‍ 20ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

കൂട്ടം തെറ്റി മേഞ്ഞവരുടെ കൂട്ടുകാരൻ, മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍, മയ്യഴിയുടെ കഥാകാരന്‍ വിശേഷണങ്ങള്‍ ഒരുപാടുണ്ട് എഴുത്തുകാരന്‍ എം മുകുന്ദന്. ആധുനികതയുടെ എഴുത്തുശൈലി ഭാഷയിലേക്ക് ആവാഹിച്ച അദ്ദേഹം സ്വന്തം ദേശത്തിന്റെ ചരിത്രവും ജീവിതവും പശ്ചാത്തലമാക്കിയ കഥകളിലൂടെയാണ് ശ്രദ്ധേയനായത്. മലയാളസാഹിത്യത്തില്‍ ആധുനികതയുടെ വക്താവും പ്രയോക്താവുമാണ് എം മുകുന്ദൻ.

എം.മുകുന്ദന്റെ കൃതികള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.