DCBOOKS
Malayalam News Literature Website

യുദ്ധവും മൃത്യുഞ്ജയവും പ്രകാശനം ചെയ്തു

തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്ററിലെ (ആർ.സി.സി) റേഡിയോതെറാപ്പിസ്റ്റും കവിയുമായ ശാന്തന്റെ റേഡിയേഷൻ ടേബിളിലെ അനുഭവകുറിപ്പുകളുടെ സമാഹാരമായ യുദ്ധവും മൃത്യുഞ്ജയവും പ്രകാശനം ചെയ്തു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ഡി സി ബുക്സ് മെഗാബുക്ക് ഫെയർ വേദിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.രവികുമാർ ഡോ.കുസുമകുമാരിയ്ക്ക് നൽകി പുസ്‌കപ്രകാശനം നിർവഹിച്ചു. ഭാഷാപോഷിണി എഡിറ്റർ കെ.എം.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.  ഡോ.അജയപുരം ജ്യോതിഷ്‌കുമാർ പുസ്തക പരിചയം നടത്തി. ഡോ.കെ.എം.വേണുഗോപാൽ, ഡോ.സി.വേണുഗോപാൽ,സാബു കോട്ടുക്കൽ,പ്രദീപ് പനങ്ങാട്, കവി ശാന്തൻ എന്നിവർ സംസാരിച്ചു. ഡി സി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ.

Comments are closed.