DCBOOKS
Malayalam News Literature Website

ശാന്തന്റെ ‘യുദ്ധവും മൃത്യുജ്ഞയവും’; പുസ്തകസംവാദം ഇന്ന്

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ശാന്തന്റെ ‘യുദ്ധവും മൃത്യുജ്ഞയവും’ എന്ന പുസ്തകത്തെ ആസ്പദമാക്കി സംഘടിപ്പിച്ചിരിക്കുന്ന പുസ്തകസംവാദം ജൂലൈ മൂന്നിന് നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ വേദിയില്‍ വെച്ച് വൈകുന്നേരം 5 .30 ന് നടക്കുന്ന പുസ്തകസംവാദത്തില്‍ പി. കെ. രാജശേഖരന്‍, ജി.ആര്‍. ഇന്ദുഗോപന്‍, പ്രൊഫ.ഭുവനേന്ദ്രന്‍, ഡോ.ബെറ്റിമോള്‍ മാത്യു, എം.എസ്. മുരളീ മനോഹര്‍ എന്നിവർ പങ്കെടുക്കും.

മുന്നിൽ കിടക്കുന്ന റേഡിയേഷൻ ടേബിളിലൂടെ താൻ കണ്ടെത്തിയ മനസ്സിലാക്കാൻ ശ്രമിച്ച ഒട്ടേറെ കഥാപാത്ര ങ്ങളെ അതിമനോഹരമായി വൈകാരികമായി അതേ സമയം ധ്യാനാത്മകമായി അവതരിപ്പിക്കുന്ന ലേഖനങ്ങളുടെ ഒരു പരമ്പരയ്ക്കാണ് ശാന്തൻ പുസ്തകത്തിലൂടെ ജന്മം നൽകുന്നത്. അദ്ദേഹത്തിന്റെ സമീപകാല കവിതകളിലും ഇതേ ധ്യാനാത്മകതയാണു ഞാൻ കാണുന്നത് ഇത്തരത്തിൽ ചിന്തയിലും സൗന്ദര്യബോധത്തിലും മാറ്റം കൊണ്ടുവന്നവർ മാത്രമാണ് പില്ക്കാലത്ത് മലയാള കവിതയിൽ ശ്രദ്ധിക്കപ്പെട്ടത്. മനുഷ്യത്വം കൂടുതലുള്ള എഴുത്തുകാർ അനുഭവം എഴുതുമ്പോൾ അതീവ്രമായ വായനാനുഭവമായി മാറും. അത്തരത്തിലുള്ള എഴുത്തുകളാണ് ഈ പുസ്കത്തിലുടനീളം.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.