DCBOOKS
Malayalam News Literature Website

‘ബഷീർ ഓർമ്മക്കൂട്ടായ്മ’ ജൂലൈ 7ന്

വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാർഷികദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന  ‘ബഷീർ ഓർമ്മക്കൂട്ടായ്മ’  ജൂലൈ 7 ന് വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് പാവമണി റോഡിലെ കൊറോണേഷന്‍ തിയറ്ററിലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ബുക്ക്ഷോപ്പില്‍ നടക്കും. കൽപ്പറ്റ നാരായണൻ, അനീഷ് ബഷീർ, ഷാഹിനാ ബഷീർ എന്നിവർ മുഖ്യാതിഥികളാകും.

സാധാരണക്കാരില്‍ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയില്‍ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്ത കഥാകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ.

മലയാളം അതുവരെ കണ്ടിട്ടില്ലാത്ത ഭാഷയില്‍ ജീവിതത്തിന്റെ എല്ലാ നോവുകളെയും ചിരിയുടെ മഷി പുരട്ടി പേപ്പറില്‍  പകര്‍ത്തിയ പ്രതിഭ. അദ്ദേഹത്തിലൂടെ ഭാഷയില്‍, ശൈലിയില്‍ എല്ലാം പുതിയൊരു എഴുത്തു ലോകം മലയാളികള്‍ പരിചയപ്പെടുകയാണ് ചെയ്തത്.

ഏവർക്കും ഹൃദ്യമായ സ്വാഗതം

വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.