DCBOOKS
Malayalam News Literature Website

വീട്ടിൽ ഇരിക്കൂ, പുസ്തകം വായിക്കൂ…ലോക്ക്ഡൗൺ കാലത്ത് പ്രിയവായനക്കാർക്ക് സമ്മാനങ്ങളുമായി ബെന്യാമിൻ

സമീപകാല മലയാള നോവല്‍ സാഹിത്യത്തെ ജനകീയമാക്കുന്നതിലും വായന ഒരാഘോഷമാക്കുന്നതിലും പ്രധാനപങ്കു വഹിച്ച എഴുത്തുകാരില്‍ ഒരാളാണ് ബെന്യാമിന്‍. ഇപ്പോൾ ഇതാ ലോക്ക്ഡൗൺ സമയത്ത് പ്രിയവായനക്കാർക്കായി രസകരമായ ഒരു ആശയം ഫേസ്ബുക്കിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ബെന്യാമിൻ കൃതികളിൽ നിന്നും വായനക്കാർക്ക് ഇഷ്ടപ്പെട്ട ഒരു വാചകം  കമന്റ്‌ ആയി രേഖപ്പെടുത്താനാണു അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. നൽകുമെന്നും ബെന്യാമിൻ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു

ബെന്യാമിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

വീട്ടിലിരുപ്പ് ഇന്നത്തെ പരിപാടി.
പങ്കെടുക്കുന്നവരിൽ നിന്നും 5 പേർക്ക് കയ്യൊപ്പിട്ട പുസ്തകം സമ്മാനം.
ബെന്യാമിൻ കൃതികളിൽ (നോവൽ / ചെറുകഥ / യാത്ര ) നിങ്ങൾക്ക് ഇഷ്ടപ്പെട്ട വാചകം എഴുതുക
നിബന്ധനകൾ :
1. നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് കെട്ടുകഥകൾ എന്ന വാചകം സ്വീകാര്യമല്ല
2. ഇഷ്ടവാചകം കമന്റ് ആയി വേണം ഇടാൻ. മെസേജുകൾ പരിഗണിക്കുന്നതല്ല
3. വാചകവും പുസ്തകത്തിന്റെ പേരും എഴുതണം
4. ഒരേ വാചകം ഒന്നിൽ കൂടുതൽ ആളുകൾ ഇട്ടാൽ ആദ്യം ഇട്ട ആളിനെ മാത്രമേ പരിഗണിക്കു (copy/ paste ഒഴിവാക്കാൻ )
5. നാളെ (31.03.20) 4pm വരെയാണ് സമയം
6. ഒരാൾക്ക് ഒന്നിലധികം കമന്റുകൾ ഇടാമെങ്കിലും നറുക്കെടുപ്പിൽ ഒരു തവണ മാത്രമേ പരിഗണിക്കു
7. വിജയി വിദേശത്താണെങ്കിൽ നാട്ടിലെ വിലാസത്തിൽ മാത്രമേ പുസ്തകം അയക്കു.

വീട്ടിൽ ഇരിക്കൂ, പുസ്തകം വായിക്കൂ 😍

വീട്ടിലിരുപ്പ് ഇന്നത്തെ പരിപാടി. പങ്കെടുക്കുന്നവരിൽ നിന്നും 5 പേർക്ക് കയ്യൊപ്പിട്ട പുസ്തകം സമ്മാനം. ബെന്യാമിൻ…

Posted by Benyamin Benny on Monday, March 30, 2020

ബെന്യാമിന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച രചനകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.