DCBOOKS
Malayalam News Literature Website

കൊറോണയ്ക്കെതിരെ പോരാടാൻ മാർഗനിർദ്ദേശങ്ങളുമായി പൊലീസ്

ലോകം മുഴുവൻ കൊറോണ എന്ന മഹാമാരിക്കെതിരെ പോരാടുമ്പോൾ എഴുത്തിലൂടെയും വായനത്തിലൂടെയുമൊക്കെ മനഃസാന്നിധ്യം തിരിച്ചു പിടിക്കണം എന്നു കേരള പൊലീസ്. പൊലീസ് പറയുന്നത്

പ്രിയപെട്ടവരെ,

കൊറോണയെന്ന മഹാമാരി ലോകത്തെ വിറപ്പിച്ചുകൊണ്ടൊരിക്കുകയാണ്. നമ്മുടെ രാജ്യവും വൻ ഭീഷണിയിലാണ്. പരിഹാരം ഒന്നേയുള്ളു, ഈ മരണ വൈറസിനെ തുരത്താൻ. കഴിവതും വീടിനകത്തു കഴിഞ്ഞു കൂടുക എന്നതാണ്. കൂടാതെ സർക്കാർ നിർദേശിക്കുന്ന പ്രതിരോധപ്രവർത്തനങ്ങളിൽ പൂർണ വിശ്വാസത്തോടെ പങ്കാളിയാവുക എന്നതും.

ഈ കാലയളവിൽ നമ്മുടെ മാനസികാവസ്ഥ കരുത്താർജ്ജിക്കേണ്ടതുണ്ട്. കേരള പോലീസ് ജനമൈത്രി പോലീസ് നിങ്ങൾക്കൊപ്പം വരുകയാണ്. ഇതിന്റെ ഭാഗമായി വര എഴുത്ത് വായന എന്ന മനോഹരമായ ലോകത്തേക്ക് ഞങ്ങൾ നിങ്ങളെ ആനയിക്കുന്നു. പങ്കെടുക്കുക സമ്മാനങ്ങളും നേടുക

സ്നേഹപൂർവ്വം

ഡോ.ബി. സന്ധ്യ ഐ പി എസ്സ്

(എ ഡി ജി പി )

കേരള പോലീസ്

Kerala Police Instructions

Comments are closed.