DCBOOKS
Malayalam News Literature Website
Rush Hour 2

ലോക ക്ഷയരോഗദിനം

നൂറ്റാണ്ടുകളായി ലോകമെങ്ങും കണ്ടുവരുന്ന ഒരു സാംക്രമികരോഗമാണ് ക്ഷയം. ത്വക്ക്, നട്ടെല്ല്, ശ്വാസകോശങ്ങള്‍ എന്നീ ശരീരഭാഗങ്ങളെ ക്ഷയം ബാധിക്കുന്നു. 1882ല്‍ ഹെന്‍ട്രി ഹെര്‍മന്‍ റോബര്‍ട്ട് കോക്ക് ക്ഷയരോഗാണുക്കളെ ആദ്യമായി വേര്‍തിരിച്ചെടുത്തു. 1839ല്‍ സൂറിച്ചിലെ ജെ എന്‍ ഷേന്‍ബീന്‍ എന്ന വൈദ്യശാസ്ത്ര പ്രൊഫസര്‍ ക്ഷയരോഗംമൂലം മരിച്ചവരുടെ ശരീരത്തില്‍ ചെറിയ മുഴകള്‍ ഉള്ളതായി കണ്ടുപിടിച്ചു. ഇതുമൂലം ഈ രോഗത്തിന് ടുബര്‍കുലോസിസ് എന്നു പേരിട്ടു. ക്ഷയരോഗപ്രതിരോധത്തിന് കാല്‍മെറ്റ്, ഗെറിന്‍ എന്നീ ഫ്രഞ്ചു ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ബി.സി.ജി വാക്‌സിന്‍ വ്യാപകമായി ഉപയോഗിച്ച് വരുന്നു. ക്ഷയരോഗത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനും രോഗനിര്‍മാര്‍ജ്ജനത്തിനുമായി എല്ലാവര്‍ഷവും മാര്‍ച്ച് 24 ലോക ക്ഷയരോഗദിനമായി ആചരിച്ചുവരുന്നു.

Comments are closed.