DCBOOKS
Malayalam News Literature Website
Rush Hour 2

രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് ജനവിധി തേടണമെന്ന് കെ.പി.സി.സി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിക്കണമെന്ന ആവശ്യവുമായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. കെ.പി.സി.സി ഈ ആവശ്യം രാഹുലിനെ അറിയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ വയനാട് തിരഞ്ഞെടുക്കണമെന്ന് രാഹുലിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഘടകകക്ഷികളും ഈ ആവശ്യത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

വയനാട്ടില്‍ മത്സരിക്കണമെന്ന് രാഹുലിനോട് കെ.പി.സി.സി ആവശ്യപ്പെട്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയാണ് അറിയിച്ചത്. ഇക്കാര്യം രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ നിലവിലുള്ള സ്ഥാനാര്‍ത്ഥി ടി.സിദ്ദിഖ് പിന്മാറും. രാഹുല്‍ ഗാന്ധിയുടെ തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments are closed.