DCBOOKS
Malayalam News Literature Website

ലോക പുകയില വിരുദ്ധദിനം

ഇന്ന് ലോക പുകയില വിരുദ്ധ ദിനം. കൊല്ലംതോറും മെയ് മാസത്തിലെ അവസാന തീയതി പുകയിലവിരുദ്ധദിനമായി ലോകമെമ്പാടും ആചരിക്കുന്നു. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക, പുകയില ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണു പുകയില വിരുദ്ധ ദിനാചരണത്തിന്റെ ലക്ഷ്യം.

ലോകത്തു പലയിടത്തും പുകയില വന്‍തോതില്‍ കൃഷി ചെയ്യുന്നു. പുകയില ഉല്‍പ്പന്നങ്ങള്‍ ലോകത്ത് വന്‍കിട കുത്തക കമ്പനികളുടെ വമ്പിച്ച വരുമാന മാര്‍ഗ്ഗമാണ്. കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകളാണ് പുകയിലയും പുകയില ഉല്‍പ്പന്നങ്ങള്‍ വഴിയും നടക്കുന്നത്.

പുകയിലയുടെ പുക ശ്വസിക്കുന്നവര്‍ക്കും ഇത് രോഗം വരുത്തിവയ്ക്കുന്നു. ഇന്ന് ലോകത്ത് ഒരു ദിവസം ഏതാണ്ട് പതിനായിരം പേര്‍, അതായത് ഒരു വര്‍ഷം 50 ലക്ഷം പേര്‍ പുകയിലജന്യ രോഗങ്ങള്‍കൊണ്ട് മരിച്ചുവീഴുന്നു. പുകയില ഉപയോഗം അര്‍ബുദമുണ്ടാക്കുന്നു. ഹൃദ്രോഗത്തിന് കാരണമാവുന്നു. ശ്വാസകോശങ്ങളെ ബാധിക്കുന്നു. പക്ഷാഘാതത്തിന് വഴിവയ്ക്കുന്നു. ഞരമ്പ് രോഗങ്ങള്‍ക്ക് കാരണമാകുന്നു.

Comments are closed.