DCBOOKS
Malayalam News Literature Website

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ ലീഡ് ചെയ്യുന്നു

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജിചെറിയാന്‍ മുന്നിട്ടു നില്‍ക്കുന്നു. ചെങ്ങന്നൂര്‍ ക്രിസ്റ്റിയന്‍ കോളേജില്‍ രാവിലെ എട്ടോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 3127 വോട്ടുകള്‍ക്ക് സജി ചെറിയാന്‍ മുന്നിട്ടുനില്‍ക്കുന്നു. ആദ്യം വോട്ടെണ്ണിയ മാന്നാറില്‍ കഴിഞ്ഞ തവണത്തേതുപോലെ ലീഡ് നിലനിര്‍ത്താന്‍ എല്‍.ഡി.എഫിനു കഴിഞ്ഞു. അതേസമയം തപാല്‍ വോട്ടുകളിലെ അനിശ്ചിതത്വം മൂലം ഫലം പുറത്തുവിട്ടിട്ടില്ല.

പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം ആദ്യം മാന്നാര്‍ പഞ്ചായത്തിലെ വോട്ടാണ് എണ്ണുന്നത്. 23 ബൂത്തുകളാണ് മാന്നാറിലുള്ളത്. മാന്നാറിന് ശേഷം പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ചെങ്ങന്നൂര്‍ നഗരസഭ, മുളക്കുഴ, ആല, പുലിയൂര്‍, ബുധനൂര്‍, ചെന്നിത്തല, ചെറിയനാട്, വെണ്‍മണി പഞ്ചായത്തുകളിലെ വോട്ടെണ്ണും.14 മേശകളിലായി 13 റൗണ്ടുകളിലായാണ് വോട്ടെണ്ണുക. 42 ഉദ്യോഗസ്ഥര്‍ ഒരേ സമയം എണ്ണലില്‍ പങ്കാളികളാകും.

 

Comments are closed.