DCBOOKS
Malayalam News Literature Website

വനിതാ ദിനത്തില്‍ വനിതകള്‍ക്ക് പ്രത്യേക ഓഫറുകളുമായി ഡി സി ബുക്‌സ്

 

വനിതാ ദിനത്തില്‍ വനിതാ വായനക്കാര്‍ക്ക് ഓഫര്‍ പെരുമഴയുമായി ഡി സി ബുക്‌സ്. അന്തര്‍ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 8-ാം തീയതി വനിതകള്‍ക്കായി മികച്ച ആനുകൂല്യങ്ങളാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്.

വനിതാ ദിനത്തില്‍ വനിതകള്‍ക്കായോ, വനിതകളോ ഓണ്‍ലൈന്‍ വഴി പുസ്തകങ്ങള്‍ പര്‍ച്ചേസ് ചെയ്താല്‍ അടുത്ത പര്‍ച്ചേസില്‍ ഇരുപത് ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് പുസ്തകങ്ങള്‍ സ്വന്തമാക്കാം.

ഡി സി ബുക്‌സിന്റെ എല്ലാ പ്രസിദ്ധീകരണങ്ങള്‍ക്കും ഈ ഓഫര്‍ ലഭ്യമാകും. വനിതാ ദിനം ഒരു ആഘോഷമായി മാറുമ്പോള്‍ നിങ്ങളുടെ ഏറ്റവും അടുത്ത പെണ്‍സുഹൃത്തിന് ഒരു പുസ്തകം സമ്മാനിച്ചാലോ? വായനയുടെ ലോകത്തേയ്ക്ക് അവരെ സ്വാഗതം ചെയ്യാന്‍ ഈ ഓഫര്‍ പരമാവധി ഉപയോഗിക്കൂ.

ഓഫര്‍ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ മാത്രം

വ്യവസ്ഥകള്‍ ബാധകം* 

Comments are closed.