DCBOOKS
Malayalam News Literature Website

സന്തോഷ് ഏച്ചിക്കാനം പത്മപ്രഭാ പുരസ്‌കാരം ഏറ്റുവാങ്ങി

കല്‍പറ്റ; പത്മപ്രഭാ പുരസ്‌കാരം കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം ഏറ്റുവാങ്ങി. മുന്‍ പുരസ്‌കാര ജേതാവും എഴുത്തുകാരനുമായ കല്‍പറ്റ നാരായണനില്‍ നിന്നാണ് സന്തോഷ് ഏച്ചിക്കാനം പുരസ്‌കാരം ഏറ്റുവാങ്ങിയത്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ആധുനിക വയനാടിന്റെ ശില്പികളില്‍ പ്രമുഖനായ എം.കെ. പത്മപ്രഭാ ഗൗഡരുടെ പേരിലാണ്
പത്മപ്രഭാ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാളാണ് സന്തോഷ് ഏച്ചിക്കാനം. ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയല്‍ രംഗത്തും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സന്തോഷ് ഏച്ചിക്കാനത്തിന് ലഭിച്ചിട്ടുണ്ട്.

Comments are closed.