DCBOOKS
Malayalam News Literature Website

‘വിംപി കിഡ്: ദി നോ ബ്രെയിനര്‍ ടൂര്‍’, ജെഫ് കിന്നി ഡിസംബര്‍ 11ന് കൊച്ചിയില്‍

കുട്ടിവായനക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകാരന്‍ ‘വിംപി കിഡി’ ന്റെ എഴുത്തുകാരന്‍ ജെഫ് കിന്നി ഡിസംബര്‍ 11ന് എറണാകുളം സെന്റ് തെരേസാസ് കോളജില്‍ എത്തുന്നു. ‘വിംപി കിഡ്: ദി നോ ബ്രെയിനര്‍ ടൂര്‍’ എന്ന പേരില്‍ ഡി സി ബുക്സ് സംഘടിപ്പിച്ചിരിക്കുന്ന മീറ്റ് ദി ഓതര്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനായി ബുക്ക് മൈ ഷോ വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 490 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. വിംപി കിഡിന്റെ ആരാധകര്‍ക്കായി നിരവധി രസകരമായ ഗെയിമുകളും ചോദ്യോത്തരവേളയുമൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ആകര്‍ഷകമായ സമ്മാനങ്ങളും കാത്തിരിക്കുന്നു.

  • ജെഫ് ടോക്‌സ്- എഴുത്തുകാരനുമായി സംവദിക്കാം
  • ഗ്രൂപ്പ് സെല്‍ഫി- ജെഫ് കിന്നിയുടെ ഗ്രൂപ്പ്‌സെല്‍ഫിയുടെ ഭാഗമാകാം
  • ബെസ്റ്റ് ലൈബ്രേറിയന്‍ അവാര്‍ഡ് സമ്മാനദാനം

ഗെയിംസ്

  • നോ ബ്രെയ്‌നര്‍ ചലഞ്ച്- ആകര്‍ഷകമായ ചോദ്യോത്തരവേള, വിംപി കിഡുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ജെഫ് കിന്നി ചോദിക്കുന്നു
  • ഓഡിയന്‍സ് സിംഗ് എലോങ്- ബോളിവുഡ് ഹിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കരോക്കെ സെഷന്‍ ജെഫ് നടത്തും, പ്രേക്ഷകര്‍ക്ക് ഒപ്പം പാടാന്‍ അവസരം
  • കപ്പ് സ്റ്റോക്കിങ് ചലഞ്ച്- കുട്ടികളും ജെഫ് കിന്നിയും രണ്ട് ടീമുകളായി നടത്തുന്ന ഗെയിം.
  • ഡ്രോയിങ് ബോട്ടില്‍

പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നു

  • ബുക്ക്മാർക്ക്
  • ബാഗ്
  • തിരഞ്ഞെടുക്കുന്ന 30 പേർക്ക് ‘വിംപി കിഡ് ‘എഴുത്തുകാരന്റെ കൈയ്യൊപ്പോടെ സ്വന്തമാക്കാം

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ക്ലിക്ക് ചെയ്യൂ

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.