DCBOOKS
Malayalam News Literature Website

‘അവർ ഹിന്ദുക്കളല്ല, മുസ്ലീങ്ങളല്ല, ക്രിസ്ത്യാനികളുമല്ല, അവരെല്ലാവരും മനുഷ്യരാണ്: കൈലാഷ് സത്യാർത്ഥി

2014-ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥിയുടെ പുസ്തകം “Why didn’t you come sooner”ആസ്പദമാക്കി നടന്ന ചർച്ചയിൽ കൈലാഷ് സത്യാർത്ഥി, അഞ്ജന ശങ്കർ എന്നിവർ പങ്കെടുത്തു. പുസ്തകത്തിന്റെ മലയാളപരിഭാഷ വേദിയിൽ പ്രകാശനം ചെയ്തു.

കൈലാഷ് സത്യാർത്ഥി മുന്നോട്ട് വെക്കുന്ന സത്യാർത്ഥി മൂവ്‌മെന്റ് ഫോർ ഗ്ലോബൽ കംപാഷൻ (എസ്‌എംജിസി) ലോകമെമ്പാടും ‘കമ്പഷൻ ഇൻ ആക്ഷൻ’ പ്രചരിപ്പിക്കാൻ ലക്ഷ്യമിടുന്നു എന്നും അദ്ദേഹം വിശദമാക്കി.

അനുകമ്പയുടെ ആഗോളവൽക്കരണത്തിന്റെ പ്രാധാന്യം ചർച്ചയിലുടനീളം അദ്ദേഹം ഊന്നിപ്പറഞ്ഞു.

അടിമത്തത്തിൽ നിന്ന് സത്യാർത്ഥി രക്ഷിച്ച കുട്ടികളുടെ കഠിന ജീവിതത്തെ ആദരിക്കുന്ന 12 കഥകളും അവരുടെ ശബ്ദങ്ങളും പോരാട്ടങ്ങളും സ്വപ്നങ്ങളും പ്രമേയമാവുന്ന പുസ്തകമാണ് തന്റേത് എന്ന് സത്യാർത്ഥി പറഞ്ഞു.

അനുകമ്പ എന്നാൽ മതപ്രബോധനമല്ല, മറിച്ചു മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ നിങ്ങളുടെ പ്രശ്‌നമാണെന്നും അവരുടെ വേദന നിങ്ങളുടെ വേദനയാണെന്നും കരുതി നിസ്വാർത്ഥമായി പരിഹാരം കണ്ടെത്തുന്നതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments are closed.