DCBOOKS
Malayalam News Literature Website

‘എല്ലാ മനുഷ്യരും സ്‌നേഹത്തെ ഒരുപോലെ തിരയുന്നു’: മീന കന്തസ്വാമി

രണ്ടായിരം വര്‍ഷം മുമ്പുള്ള തമിഴ്‌സ്ത്രീകളുടെ പ്രണയത്തെയും കാമത്തെയും അന്ന് നിലനിന്നിരുന്ന ലിംഗഅസമത്വങ്ങളെയും കുറിച്ചാണ് തന്റെ പുസ്തകമായ ‘The Book Of Desire’ ല്‍ പ്രതിപാദിക്കുന്നതെന്ന് മീന കന്തസ്വാമി.

തിരുവള്ളുവരിന്റെ ‘തിരുക്കുറള്‍’ എന്ന കൃതിയുടെ മൂന്നാം ഭാഗത്തിന്റെ വിവര്‍ത്തനമാണ് ‘The Book Of Desire’ എന്ന് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അവസാന ദിവസത്തില്‍ വേദി നാല് ‘വാക്കില്‍’ നടന്ന ചര്‍ച്ചയില്‍ അവര്‍ വ്യക്തമാക്കി.

ഇരുനൂറ്റമ്പതോളം കുറലുകളുള്ള പുസ്തകത്തില്‍ പ്രധാനമായും തമിഴ് സ്ത്രീകളുടെ വിശാലമായ സ്‌നേഹത്തെയാണ് അടയാളപ്പെടുത്തുന്നത്. കൃതിയുടെ ഇംഗ്ലീഷിലേക്കുള്ള വിവര്‍ത്തനത്തില്‍ നേരിട്ട ബുദ്ധിമുട്ടുകളും ചില തമിഴ്‌വാക്കുകള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ അര്‍ത്ഥം നഷ്ടപ്പെട്ടുപോകുന്നതിന്റെ പ്രശ്‌നങ്ങളും അവര്‍ സൂചിപ്പിച്ചു. മറ്റു കൃതികളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീ കേന്ദ്രകഥാപാത്രമാകുന്ന കൃതിയാണ് ‘The Book Of Desire’ എന്നും സമൂഹം കല്പിക്കുന്ന കുലസ്ത്രീ പരിവേഷം പൊളിച്ചെഴുതുന്ന രീതികളാണ് ഇതിലെ സ്ത്രീ കഥാപത്രങ്ങള്‍ക്ക് എന്നും മീന കന്തസ്വാമി അഭിപ്രായപെട്ടു.

തന്റെ കൃതികളില്‍ പലരും അസ്വസ്ഥതരാണെന്നും കാമത്തെയും മറ്റും വിവരിക്കുന്നതില്‍ അവര്‍ക്ക് എതിര്‍പ്പുണ്ടെന്നും എഴുത്തുകാരി പറഞ്ഞു. എഴുത്തില്‍ അച്ഛന്‍ വലിയ പിന്തുണയായിരുന്നുവെന്നും അവര്‍ ഓര്‍ത്തെടുത്തു.

 

 

Comments are closed.