DCBOOKS
Malayalam News Literature Website

”ആരാണ് ഞാന്‍’ എന്ന ചോദ്യത്തെ ലഘൂകരിക്കാനുള്ള ശ്രമമാണ് എന്റെ ആത്മകഥ”: ലെന

ആരാണ് ഞാന്‍ എന്ന ചോദ്യത്തെ ലഘൂകരിക്കാനുള്ള ശ്രമമാണ് ‘ദൈവത്തിന്റെ ആത്മകഥ’ എന്ന പുസ്തകമെന്ന് സിനിമാതാരം ലെന. ഈ ചോദ്യത്തിനുള്ള ഉത്തരം അറിയാത്തപ്പോഴാണ് ആളുകള്‍ ഡിഫെന്‍സീവാകുന്നത്. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ജീവന്‍ എന്ന പ്രതിഭാസത്തിന്റെ രൂപാന്തരങ്ങളാണ് ഓരോ വ്യക്തിയും. ജീവനും ദൈവവും ചേര്‍ന്നതാണ് താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആനന്ദം തേടാത്ത മനുഷ്യരില്ല. എന്നാല്‍ ഓരോ മനുഷ്യരും തേടുന്ന ആനന്ദത്തിന്റെ വഴികള്‍ വ്യത്യസ്തമാണ്. ആനന്ദത്തിനായി ലഹരിവസ്തുക്കളുപയോഗിക്കരുതെന്നും സ്ത്രീകളാണ് ലഹരിയുടെ ഏറ്റവും വലിയ ഇരകളെന്നും ലെന പറഞ്ഞു.

Comments are closed.