DCBOOKS
Malayalam News Literature Website
Rush Hour 2

കേരളത്തില്‍ തരംഗമായി ക്ലബ് ഹൗസ്!

കേരളത്തിലിപ്പോള്‍ പുതുതായി തരംഗം സൃഷ്ടിച്ചിരിക്കുന്ന സോഷ്യല്‍ മീഡിയ ആപ്പാണ് ക്ലബ് ഹൗസ്. ആളുകള്‍ക്ക് പരസ്പരം സംസാരിക്കാന്‍ കഴിയുന്ന ഓഡിയോ ചാറ്റ് റൂമുകളാണ് ക്ലബ് ഹൗസിന്റെ സവിശേഷത. നേരത്തെ തന്നെ ഐഒഎസില്‍ ലഭ്യമായിരുന്ന ആപ്പിന്‍റെ ആന്‍ഡ്രോയിഡ് പതിപ്പ് മെയ് 21ന് എത്തിയതോടെയാണ് ഈ ‘ശബ്ദ’ ആപ്പ് പെട്ടെന്ന് രംഗം കീഴടക്കിയത്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ക്ലബ്ഹൗസ് വലിയ ചര്‍ച്ചയാണ് ഉണ്ടാക്കുന്നത്. സംസാരം മാത്രമാണ് ഈ ആപ്പിലെ മാധ്യമം എന്ന് പറയാം.

ക്ലബ് ഹൗസിന്റെ ആദ്യകാല അംഗങ്ങളില്‍ പ്രമുഖയായിരുന്ന സാമൂഹ്യപ്രവര്‍ത്തകയും കലാകാരിയുമായ ഡ്രൂ കറ്റോക്കയുടെ ചിത്രമാണ് ക്ലബ് ഹൗസ് ഐക്കണ്‍ ഇമേജായി നിര്‍ത്തിയിരിക്കുന്നത്. ഏഷ്യന്‍ വംശജരോടുള്ള അമേരിക്കയുടെ വിദ്വേഷം, വംശീയ അതിക്രമങ്ങള്‍ എന്നിവയോടെല്ലാം പ്രതികരിക്കാന്‍ ഡ്രൂ കറ്റോക്ക സ്വീകരിച്ച മാര്‍ഗം ക്ലബ് ഹൗസിലെ ഒരു ചാറ്റ് റൂമായിരുന്നു. ഏഴ് ലക്ഷം ആളുകള്‍ വരെ അന്ന് അവരെ കേള്‍ക്കാനായി ചാറ്റ്‌റൂമില്‍ എത്തിയിരുന്നു. ക്ലബ് ഹൗസിന് വലിയ സ്വീകാര്യത നേടിക്കൊടുത്തതിലുള്ള സ്മരണ എന്ന നിലയില്‍ കൂടിയാണ് ക്ലബ് ഹൗസിന്റെ ഐക്കണ്‍ ഇമേജായി ഡ്രൂ കറ്റോക്ക എത്തിയത്.

സ്ത്രീകളുടെ അവകാശങ്ങള്‍ അടക്കമുള്ള സാമൂഹിക വിഷയങ്ങളിലും വംശീയവിവേചനങ്ങള്‍ക്കെതിരെയുമെല്ലാം ശബ്ദമുയര്‍ത്തിക്കൊണ്ട് സാമൂഹിക-രാഷ്ട്രീയ- സാംസ്കാരിക- ആരോഗ്യ-ചലച്ചിത്ര രംഗത്തുള്ള പലരും ആപ്പ് ഉപയോഗിക്കുന്നു.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

Comments are closed.