DCBOOKS
Malayalam News Literature Website

വൈലോപ്പിള്ളിക്കവിതാ പുരസ്കാരം വിമീഷ്‌ മണിയൂരിനും സംഗീത ചേനംപുല്ലിക്കും

നാല്‌പത്‌ വയസ്സില്‍ താഴെയുള്ള കവികളുടെ കാവ്യകൃതിക്ക്‌ വര്‍ഷംതോറും വൈലോപ്പിള്ളി സ്മാരകസമിതി Textനൽകിവരുന്ന വൈലോപ്പിള്ളിക്കവിതാപുരസ്‌കാരം ഈ വര്‍ഷം  വിമീഷ്‌ മണിയൂരിന്റെ യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു എന്ന കൃതിക്കും സംഗീത ചേനംപുല്ലിയുടെ കവിത വഴിതിരിയുന്ന വളവുകളില്‍ എന്ന കൃതിക്കും ലഭിച്ചു. രണ്ട് കൃതികളും ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വൈലോപ്പിള്ളിയുടെ ചരമദിനമായ ഡിസംബര്‍ 22 ന്‌  നാലിന്‌  കേരള സാഹിത്യ അക്കാദമി ആഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ പുരസ്‌കാരത്തുകയും സ്മൃതിമുദ്രയും ബഹുമതിപ്രതവും സമ്മാനിക്കും.

യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു, കോഴി ഒരു ചെടിയാണ്, പുറത്തേക്ക് തെറിച്ച നാവ്, അമ്മച്ചിക്കോഴി, എന്റെ ജാതിപ്പേര്, പുറകില്‍ ഓടുന്ന ആള്‍, വലിയ മരങ്ങള്‍ക്ക്, ഒരാള്‍ Text മുങ്ങിച്ചാകാന്‍ തീരുമാനിച്ചെന്നിരിക്കട്ടെ തുടങ്ങിയ 80-ല്‍ പരം കവിതകളുടെ സമാഹാരമാണ് യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു.

മനുഷ്യവാഴ്വിന്റെ നാനാമുഖങ്ങളിലേക്കും പെണ്‍മനസ്സിന്റെ നിസ്സഹായതകളിലേക്കും ചൂഷിതമനസ്സിന്റെ സന്ദേഹങ്ങളിലേക്കുമുള്ള വെളിപ്പെടലുകളാണ്  സംഗീത ചേനംപുല്ലിയുടെ കവിത വഴിതിരിയുന്ന വളവുകളില്‍ എന്ന കൃതി. ചുറ്റുപാടുകളിലെ വര്‍ണ്ണവിന്യാസവും രൂപവിന്യാസവും സൂക്ഷ്മമായ പദച്ചര്‍പ്പുകളിലൂടെ കവിതയിലാക്കുകയാണ് ഈ എഴുത്തുകാരി. കവിത വഴിതിരിയുന്ന വളവുകളില്‍, നിന്നിലേക്ക് ചില ജനല്‍വഴികള്‍,കഥയിലില്ലാത്ത ചോദ്യങ്ങള്‍, തനിയാവര്‍ത്തനം, അടുക്കള: ചില വിയോജനക്കറിപ്പ്, ഋതുഭേദങ്ങളിലൊരാള്‍ തുടങ്ങിയ 55 കവിതകളാണ് ‘കവിത വഴി തിരിയുന്ന വളവുകളില്‍’.

 

Comments are closed.